Image

ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസില്‍ ചന്ദ കൊച്ചാറിനും ഭര്‍ത്താവിനുമെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌

Published on 07 April, 2018
ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസില്‍ ചന്ദ കൊച്ചാറിനും ഭര്‍ത്താവിനുമെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌


ന്യൂഡല്‍ഹി: ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസില്‍ ഐ.സി.ഐ.സി.ഐ മേധാവി ചന്ദകൊച്ചാറിനും ഭര്‍ത്താവ്‌ ദീപക്‌ കൊച്ചാറിനും എതിരെ സി.ബി.ഐ ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌ പുറപ്പെടുവിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ നോട്ടിസ്‌ പതിപ്പിക്കും.

വീഡിയോകോണ്‍ ഗ്രൂപ്പിന്‌ നല്‍കിയ 3250 കോടിയുടെ വായ്‌പ അനധികൃതമായി എഴുതിതള്ളി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലാണ്‌ രാജ്യത്തെ ഏറ്റവും സമ്‌ബന്നയായ ബാങ്ക്‌ മേധാവിക്ക്‌ എതിരെ സി.ബി.ഐയുടെ ലുക്ക്‌ ഔട്ട്‌ നോട്ടിസ്‌.ചന്ദകൊച്ചാറും ഭര്‍ത്താവ്‌ ദീപക്‌ കൊച്ചാറും രാജ്യം വിടുന്നത്‌ തടയാനാണിത്‌.

വിദേശത്തേക്ക്‌ കടക്കാന്‌ ശ്രമിച്ച ചന്ദ കൊച്ചാറിന്റെ ഭര്‍തൃ സഹോദരന്‍ രാജീവ്‌ കൊച്ചാറിനെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‌ നിന്നും അധികൃതര്‍ പിടികൂടിയിരുന്നു. ഇദ്ദേഹത്തെ സി.ബി.ഐ ഇന്ന്‌ വീണ്ടും കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌തു. ഇത്‌ മൂന്നാം തവണയാണ്‌ രാജീവിനെ ചോദ്യം ചെയ്യുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക