Image

മെഡിക്കല്‍ കോളേജ്‌ വിഷയത്തില്‍ ബല്‍റാമിനെതിരെ ശബരീനാഥന്‍ എം.എല്‍.എ

Published on 07 April, 2018
മെഡിക്കല്‍ കോളേജ്‌ വിഷയത്തില്‍ ബല്‍റാമിനെതിരെ   ശബരീനാഥന്‍ എം.എല്‍.എ


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്‌ വിഷയത്തില്‍ വി.ടി ബല്‍റാമിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ എം.എല്‍.എ കെ.എസ്‌ ശബരീനാഥന്‍. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്‌ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്‍ നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്ന്‌ വി.ടി ബല്‍റാം സ്വീകരിച്ച നിലപാടുകളെ കെ.എസ്‌ ശബരീനാഥന്‍ രൂക്ഷമായ ഭാഷയിലാണ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ വിമര്‍ശിച്ചിരിക്കുന്നത്‌.

ഇത്‌ ഒരു രാത്രികൊണ്ട്‌ യു.ഡി.എഫ്‌ എടുത്ത തീരുമാനമല്ലെന്നും പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌ പലവട്ടം ചര്‍ച്ചചെയ്‌തതാണെന്നും ശബരിനാഥന്‍ പറയുന്നു. 'അന്ന്‌ ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട്‌ പ്രഖ്യാപിക്കുന്നത്‌ ആര്‍ക്കും ഭൂഷണമല്ല', അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക