Image

സല്‍മാന്‌ തടവുശിക്ഷ ലഭിച്ചതില്‍ വളരെ സന്തോഷമെന്ന്‌ നടി സോഫിയ

Published on 07 April, 2018
 സല്‍മാന്‌ തടവുശിക്ഷ ലഭിച്ചതില്‍ വളരെ സന്തോഷമെന്ന്‌ നടി  സോഫിയ


കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‌ തടവുശിക്ഷ ലഭിച്ചതില്‍ താന്‍ വളരെയധികം സന്തുഷ്ടയാണെന്ന്‌ നടി സോഫിയ ഹയാത്‌. ഇന്‍സ്റ്റാഗ്രാം കുറിപ്പിലാണ്‌ നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്‌. 'മിക്ക ആളുകള്‍ക്കും സല്‍മാനെതിരെ സംസാരിക്കാന്‍ പേടിയാണ്‌ . കാരണം അയാളാണ്‌ ബോളിവുഡ്‌ നയിക്കുന്നതെന്ന ധാരണയാണ്‌ ഇതിനു പിന്നില്‍. എനിക്ക്‌ തുറന്നുപറയാന്‍ ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്താണോ അയാള്‍ ചെയ്‌തത്‌ അതിന്റെ ഫലമായാണ്‌ ജയിലില്‍ പോയതും.

മൃഗങ്ങള്‍ ഭൂമിക്ക്‌ വളരെ പ്രധാനപ്പെട്ടവയാണ്‌. ധാരാളം കുട്ടികള്‍ ഇദ്ദേഹത്തെ അനുകരിക്കുന്നില്ലേ. അവര്‍ക്കും യുവജനതയ്‌ക്കും ഇത്തരമൊരു മാതൃകയാണോ ഇയാള്‍ കാഴ്‌ച്ച വെയ്‌ക്കേണ്ടത്‌. എന്ത്‌ പാഠമാണ്‌ അവര്‍ക്ക്‌ ഇദ്ദേഹം നല്‍കുന്നത്‌.' സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഇന്ത്യന്‍ വംശജയായ സോഫിയ ഹയാത്‌ ബ്രിട്ടണിലാണ്‌ ജനിച്ചതും വളര്‍ന്നതും. ബിഗ്‌ ബോസിലൂടെ ഇന്ത്യയില്‍ ശ്രദ്ധനേടിയ ഇവര്‍ ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിക്കുകയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്‌തു.

ഇടയ്‌ക്ക്‌ ഗ്ലാമര്‍ ലോകം വിട്ട്‌ സന്യാസം സ്വീകരിക്കുകയാണെന്ന്‌ സോഫിയ പ്രഖ്യാപിച്ചിരുന്നു. ഗയ സോഫിയ മദര്‍ എന്ന പേര്‌ സ്വീകരിച്ച്‌ ആത്മീയതയിലേക്ക്‌ തിരിഞ്ഞത്‌ സോഫിയയുടെ ആരാധകരെ ശരിക്കും ഞെട്ടിച്ചു. 2017 ല്‍ സന്യാസം വെടിഞ്ഞ്‌ സോഫിയ റുമാനിയക്കാരനായ വ്‌ളാദിനെ വിവാഹം കഴിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക