Image

ഫ്രാങ്ക്ഫര്‍ട്ടില്‍ വെള്ളത്തിന്റെ നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന യാത്ര ട്രാം

ജോര്‍ജ് ജോണ്‍ Published on 07 April, 2018
ഫ്രാങ്ക്ഫര്‍ട്ടില്‍ വെള്ളത്തിന്റെ നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന യാത്ര ട്രാം
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈന്‍മൈന്‍ ലോക്കല്‍ ട്രാഫിക് കമ്പനി വെള്ളത്തിന്റെ നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന യാത്ര ട്രാം വികസിപ്പിച്ചെടുത്തു. വെള്ളത്തിന്റെ നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാമിന്റെ പരീക്ഷണ ഓട്ടങ്ങള്‍ നൂറ് ശതമാനം വിജയകരമായതിന്റെ അടിസ്ഥാനത്തില്‍ ഈ ഏപ്രില്‍ മാസം 14 മുതല്‍ ചില റൂട്ടുകളില്‍ ഇതിന്റെ സര്‍വീസ് ആരംഭിക്കും. വളരെ കുറഞ്ഞ ചിലവില്‍ വെള്ളം സംഭരിച്ച് വയ്ക്കുന്ന ടാങ്കില്‍ നിന്നും ഉല്പാദിക്കുന്ന നീരാവിയില്‍ നിന്നുമാണ് ഈ ട്രാമുകള്‍ ഓടിക്കുന്നത്. 

ആദ്യമായി ഫ്രാങ്ക്ഫര്‍ട്ട് മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹോസ്റ്റ്, ബാഡ്‌സോഡന്‍, ക്വേണിംങ്ങ്‌സ്‌റ്റൈന്‍, ബാഡ്ഹംബൂര്‍ഗ്, ഫ്രീഡിര്‍ച്ച്‌സ്‌ഡോര്‍ഫ്, ഫ്രീഡ്‌ബെര്‍ഗ് എന്നീ സ്ഥലങ്ങളിലേക്ക് ഏപ്രില്‍ മാസം 14 മുതല്‍നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യാത്ര ട്രാം ഓടിത്തുടങ്ങും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക