Image

ബൈബിള്‍ മെഗാ ഷോ എന്റെ രക്ഷകന്‍ തിരുവല്ലയില്‍ 20, 21, 22 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 April, 2018
ബൈബിള്‍ മെഗാ ഷോ എന്റെ രക്ഷകന്‍ തിരുവല്ലയില്‍ 20, 21, 22 തീയതികളില്‍
തിരുവല്ല : നഗരത്തെ വിസ്മയിപ്പിക്കാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ബൈബിള്‍ മെഗാ ഷോ 'എന്റെ രക്ഷകന്‍' 20, 21, 22 തീയതികളില്‍ വൈകിട്ട് 6.30നു തിരുവല്ലയില്‍ അരങ്ങേറും. യേശു ക്രിസ്തുവിന്റെ ജീവിതത്തെ ആദ്യാവസാനം ദൃശ്യാവിഷ്കാരമാക്കുന്ന ഷോ പാലിയേക്കര സെന്റ് മേരീസ് സ്കൂള്‍ മൈതാനത്താണ് അവതരിപ്പിക്കുന്നത്. വിവിധ സഭകളുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ ഫോറമാണ് സംഘാടകര്‍.

ഇന്ത്യന്‍ സ്റ്റേജ് ചരിത്രത്തിലെ ഏറ്റവും വലിയ കലാരൂപമെന്ന വിശേഷണമാണ് ഈ ഷോയ്ക്കുള്ളത്. ആധുനിക കലാ, സാങ്കേതിക വിദ്യകള്‍ ഇതില്‍ സമന്വയിക്കുന്നു. പതിനായിരം അടി വിസ്തൃതിയുള്ള വേദി, 150ല്‍ ഏറെ കലാകാരന്മാര്‍, 50ല്‍ ഏറെ പക്ഷിമൃഗാദികള്‍, ... അദ്ഭുതക്കാഴ്ചയ്ക്കു സവിശേഷതകള്‍ ഏറെയാണ്.

കവി വി.മധുസൂദനന്‍ നായരുടെ വരികള്‍ക്കു രമേശ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പട്ടണം റഷീദ് ചമയം ഒരുക്കുന്നു. പ്രപഞ്ചോല്‍പത്തി മുതല്‍ ക്രിസ്തുവിന്റെ ജീവിതകഥയിലൂടെ സഞ്ചരിക്കുന്നതാണ് നാടകം. 1,600 പേര്‍ക്ക് ഇരിപ്പിടമുള്ള, എയര്‍ കണ്ടിഷന്‍ ചെയ്ത ഓഡിറ്റോറിയത്തിലാണ് അവതരണം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ദൃശ്യങ്ങളില്‍ രണ്ടുനില കെട്ടിടത്തിന്റെയത്ര ഉയരമുള്ള സെറ്റുകളുണ്ട്.

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ ഡോ. തോമസ് മാര്‍ കൂറിലോസ്, മറ്റു സഭാ മേലധ്യക്ഷര്‍ തുടങ്ങിയവര്‍ നയിക്കുന്ന വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ. സിബു ഇരിമ്പിനിക്കലും ജനറല്‍ സെക്രട്ടറി ചെറിയാന്‍ പോളച്ചിറയ്ക്കലും അറിയിച്ചു.പ്രവേശന ടിക്കറ്റുകള്‍ എല്ലാ ഇടവകയിലും ലഭിക്കും. പുറമെ, ഇ– ടിക്കറ്റിങ്ങിനും സൗകര്യമുണ്ട്. വെബ്‌സൈറ്റ്: eTicketcounter.com. ഫോണ്‍: 0469 2600626.
ബൈബിള്‍ മെഗാ ഷോ എന്റെ രക്ഷകന്‍ തിരുവല്ലയില്‍ 20, 21, 22 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക