Image

ഹ്യുസ്റ്റണ്‍ ശ്രീനാരായണ ഗുരുമിഷന്റെ വാര്‍ഷിക കുടുംബ സംഗമം

അനു രാജ് Published on 07 April, 2018
ഹ്യുസ്റ്റണ്‍ ശ്രീനാരായണ ഗുരുമിഷന്റെ വാര്‍ഷിക കുടുംബ സംഗമം
ഹ്യുസ്റ്റണ്‍ : ഭേദ ചിന്തകള്‍ക്കതീതമായ മാനവികതയുടെ അതിരുകളില്ലാത്ത ആകാശത്തിലേക്ക് തുറന്നു വച്ച ജാലകമാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനം . ഗുരുവിന്റെ മഹത്തായ ദര്‍ശനം സ്വയം സ്വാംശീകരിക്കുകയും ആ ജ്ഞാന ജ്യോതിസ്സിന്റെ പ്രഭ അപരനിലേക്ക് പകര്‍ന്നു നല്‍കുകയും എന്ന ഉദാത്തമായ ലക്ഷ്യത്തോടെ നോര്‍ത്ത് അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമാണ് ശ്രീനാരായണ ഗുരു മിഷന്‍ യു.എസ്.എ.

ഗുരുമിഷന്റെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായ വാര്‍ഷിക കുടുംബ സംഗമം ഏപ്രില്‍ 21 ശനിയാഴ്ച സ്റ്റാഫോഡിലുള്ള പാരിസ് ബാന്‍ക്വറ്റ് ഹാളില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തോടു കൂടി കൃത്യം 5 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമത്തില്‍ പ്രശസ്ത ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള , മാജിക് ഷോ , ശ്രീ നാരായണ ഗുരു മിഷനിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

പങ്കെടുക്കുന്ന കുടുംബാംഗങ്ങകള്‍ക്കായി വിഭവ സമൃദ്ധമായ ഭക്ഷണവും അപ്രതീക്ഷിത സമ്മാനങ്ങളും ഒരുക്കിയിരിക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ശ്രീ. മുരളി കേശവന്‍(832 236 3491 ) ,ശ്രീ പ്രകാശന്‍ ദിവാകരന്‍ (409 974 9978 ), ശ്രീ. അനു രാജ് (610 405 7109) , ശ്രീ .അശ്വനി വാസു(210 871 1409) , ശ്രീമതി.ഷൈജു അശോകന്‍(832 372 4069) , ശ്രീ.ശിവന്‍ രാഘവന്‍ (228 249 6417),ശ്രീ. മധു ചേരിക്കല്‍ (832 6405400) , ശ്രീ .വിനോദ് വാസുദേവന്‍ (713 609 9841), ശ്രീമതി. ബീന പുഷ്ക്കരന്‍ (239 297 4012),ശ്രീ.മനോജ് ഗോപി(713 387 9845) ,ശ്രീ.ബാബു വാസവന്‍(406 330 0014) ശ്രീമതി. ജയശ്രീ അനിരുദ്ധന്‍ (281 573 7949), ശ്രീമതി ശ്രീജ ശിവന്‍ , ശ്രീമതി. ജോളി മനോജ്(281 865 2621), ശ്രീമതി. രേഷ്മ വിനോദ്(832 528 6278) വിഘ്‌നേശ് ശിവന്‍ (409 267 7272), ജയലക്ഷ്മി മനോജ് .

സ്‌നേഹം , സൗഹൃദം , സഹകരണം , അതിലൂടെ ഗുരുവിലേക്കുള്ള നിഷ്ക്കാമമായ പ്രയാണം. അതാണ് ശ്രീനാരായണ ഗുരുമിഷന്റെ പ്രവര്‍ത്തന പാത.
ഹ്യുസ്റ്റണ്‍ ശ്രീനാരായണ ഗുരുമിഷന്റെ വാര്‍ഷിക കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക