Image

രാജ്യത്ത്‌ അമിതവേഗത്തില്‍ ഡ്രൈവ്‌ ചെയ്യുന്നവരില്‍ കൂടുതലും കേരളീയരെന്ന്‌ സര്‍വേ

Published on 08 April, 2018
രാജ്യത്ത്‌ അമിതവേഗത്തില്‍ ഡ്രൈവ്‌ ചെയ്യുന്നവരില്‍ കൂടുതലും കേരളീയരെന്ന്‌  സര്‍വേ


ന്യൂഡല്‍ഹി: രാജ്യത്ത്‌  അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ കേരളീയരെന്ന്‌ സര്‍വേ.
എന്നാല്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവരാണെന്നു സമ്മതിച്ച പഞ്ചാബികള്‍ 28 ശതമാനം മാത്രമാണെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു.

ഇന്ത്യക്കാരില്‍ പത്തില്‍ ആറുപേരും വാഹനം ഓടിക്കുമ്‌ബോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും സര്‍വേ അഅഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍. ഉത്തരേന്ത്യയിലെ 52 ശതമാനംപേരും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു ഡ്രൈവ്‌ ചെയ്യുന്നവരാണ്‌. പത്തില്‍ ആറുപേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവരാണെങ്കിലും ഈ കേസില്‍ നാലിലൊന്നു പേര്‍ മാത്രമെ പൊലിസ്‌ പിടിയിലായിട്ടുള്ളൂവെന്നും സര്‍വേയില്‍ പറയുന്നു.

വാഹനം ഓടിക്കുമ്‌ബോള്‍ കുടുംബത്തിന്റെ സാന്നിധ്യം 53 ശതമാനം പേരും ആഗ്രഹിക്കുന്നു. മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്‌ 68 ശതമാനം ഇന്ത്യക്കാരും. മുന്‍കൂട്ടി നിശ്ചയിച്ച യോഗസ്ഥലത്തേക്കു വൈകി എത്തുന്ന സ്വഭാവക്കാരാണ്‌ 64 ശതമാനവുമെന്നും സര്‍വെ പറയുന്നു.

അമിതവേഗത, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കല്‍, അശ്രദ്ധ എന്നിവ ആസ്‌പദമാക്കി രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ്‌ സര്‍വ്വെ നടന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക