Image

കര്‍ണാടകയില്‍ ലിന്‍ഗായത്തുകളുടെ പിന്തുണ കോണ്‍ഗ്രസിന്‌

Published on 08 April, 2018
കര്‍ണാടകയില്‍ ലിന്‍ഗായത്തുകളുടെ പിന്തുണ കോണ്‍ഗ്രസിന്‌


ബംഗളൂരു: മെയ്‌ 12ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്ക്‌ തിരിച്ചടി നല്‍കി ലിന്‍ഗായത്തുകളുടെ പിന്തുണ കോണ്‍ഗ്രസിന്‌. ലിന്‍ഗായത്ത്‌ വിഭാഗത്തില്‍പ്പെട്ട 30 നേതാക്കള്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

ലിന്‍ഗായത്തിനെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ നിറവേറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പിന്തുണ പ്രഖ്യാപനം.

`സിദ്ധരാമയ്യ ഞങ്ങളുടെ ആവശ്യത്തെ പിന്തുണച്ചു, ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു`- ലിന്‍ഗായത്ത്‌ നേതാവ്‌ മാതാ മഹാദേവി പറഞ്ഞു.

ഇതേ ആവശ്യമുന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ഷായ്‌ക്കും ഇവര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഭാഗത്തു നിന്ന്‌ അനുകൂല തീരുമാനം ഉണ്ടായില്ലെന്നും സിദ്ധരാമയ്യയാണ്‌ തങ്ങളെ പിന്തുണച്ചതെന്നും ലിന്‍ഗായത്ത്‌ നേതാക്കള്‍ പറഞ്ഞു.

കര്‍ണാടകയുടെ 17 ശതമാനം ജനസംഖ്യ ലിന്‍ഗായത്തുകളാണ്‌. ബി.ജെ.പിയുടെ പ്രബല വോട്ടുബാങ്കായാണ്‌ ഇത്‌ കണക്കാക്കിയിരുന്നത്‌. നിലവില്‍ കര്‍ണാടക നിയമസഭയിലെ 224 അംഗങ്ങളില്‍ 52 പേര്‍ ലിന്‍ഗായത്ത്‌ സമുദായത്തില്‍പ്പെടുന്നവരാണ്‌. ഉത്തര കര്‍ണാടകയാണ്‌ ശക്തികേന്ദ്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക