Image

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്നു സുപ്രിം കോടതി

Published on 08 April, 2018
ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്നു സുപ്രിം കോടതി

ന്യൂഡല്‍ഹി: ഭാര്യ ഒരു വസ്‌തുവല്ലെന്നും ഭര്‍ത്താവിന്റെ ഒപ്പം ജീവിക്കാന്‍ അവരെ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രിം കോടതി. ഭര്‍ത്താവിനു ഭാര്യയോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അയാള്‍ക്ക്‌ അതിനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റവാളിയായ ഒരു ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ആഗ്രഹമില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നു യുവതി പറഞ്ഞു. എന്നാല്‍ ഭാര്യ തന്റെയൊപ്പം ജീവിക്കണമെന്ന്‌ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചു.

ഭാര്യയൊരു സ്ഥാവരജംഗമ സ്വത്തല്ലെന്ന്‌ കോടതി വ്യക്തമാക്കി. നിങ്ങള്‍ക്ക്‌ അതിനു അവരെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്ക്‌ നിങ്ങളോടൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല. പിന്നെ എങ്ങിനെ നിങ്ങളോടൊപ്പം ജീവിക്കണമെന്ന്‌ നിര്‍ബന്ധിക്കാനാകും- മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച്‌ ഭര്‍ത്താവിനോടു ചോദിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക