Image

ഭാരോദ്വഹനത്തില്‍ പൂനം യാദവ്‌; ഷൂട്ടിംഗില്‍ മനു ഭക്കറും: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയ്‌ക്ക്‌ ആറു സ്വര്‍ണം

Published on 08 April, 2018
ഭാരോദ്വഹനത്തില്‍ പൂനം യാദവ്‌; ഷൂട്ടിംഗില്‍ മനു ഭക്കറും: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയ്‌ക്ക്‌ ആറു സ്വര്‍ണം
ഗോള്‍ഡ്‌ കോസ്റ്റ്‌: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ മനു ഭക്കറും സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയ്‌ക്ക്‌ ആറു സ്വര്‍ണമായി..

ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്‌.

സതീഷ്‌കുമാര്‍ ശിവലിംഗവും വെങ്കട്‌ രാഹുലും ഭാരോദ്വഹനത്തില്‍ ഇന്നലെ സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു.222 കിലോഗ്രാം ഭാരമുയര്‍ത്തിയാണ്‌ പൂനം സ്വര്‍ണം നേടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക