Image

കാവേരി പ്രക്ഷോഭം നടക്കുമ്‌ബോള്‍ ചെന്നൈയില്‍ ഐപിഎല്‍ കളിക്കുന്നത്‌ അമ്‌ബരപ്പുളവാക്കുന്നു: രജനീകാന്ത്‌

Published on 08 April, 2018
കാവേരി  പ്രക്ഷോഭം നടക്കുമ്‌ബോള്‍ ചെന്നൈയില്‍  ഐപിഎല്‍ കളിക്കുന്നത്‌ അമ്‌ബരപ്പുളവാക്കുന്നു:  രജനീകാന്ത്‌


ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തിനു പിന്‍തുണപ്രഖ്യാപിച്ച്‌ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘം ഉപവാസം അനുഷ്‌ഠിച്ചു.

നടന്‍മാരായ രജനീകാന്തും കമലഹാസനും ഉപവാസവേദിയിലെത്തിയിരുന്നു.
സുപ്രിം കോടതി ഉത്തരവുപ്രകാരം കാവേരി ജലവിനിയോഗ ബോര്‍ഡ്‌ ഉടന്‍ രൂപീകരിക്കണമെന്ന്‌ രജനീകാന്ത്‌ പറഞ്ഞു. ഇപ്പോഴെ ബോര്‍ഡ്‌ രൂപീകരണം വലിച്ചുനീട്ടി. ഇനിയും കാത്തിരിക്കാനാവില്ല. ബോര്‍ഡ്‌ രൂപീകരണം ഇനിയുംനീണ്ടുപോയാല്‍ തമിഴ്‌നാടിന്റെ അമര്‍ഷം മനസിലാകുമെന്നും അദ്ദേഹം കേന്ദ്രത്തിനു മുന്നറിയിപ്പുനല്‍കി.

ജലത്തിനു വേണ്ടി പ്രക്ഷോഭം നടക്കുമ്‌ബോള്‍ ഐപിഎല്‍ ചെന്നൈയില്‍ നടക്കുന്നതില്‍ അമ്‌ബരപ്പുളവാക്കുന്നുവെന്ന്‌ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്‌ജ്‌ ധരിച്ചു കളത്തിലിറങ്ങി പ്രതിഷേധം പ്രകടിപ്പിക്കണമെന്നും രജനീകാന്ത്‌ പറഞ്ഞു.

10ന്‌ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിലാണ്‌ ചെന്നൈയിലെ ആദ്യ ഐപിഎല്‍ മത്സരം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക