Image

തിങ്കളാഴ്‌ചത്തെ ഹര്‍ത്താല്‍ : അക്രമമുണ്ടായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 08 April, 2018
തിങ്കളാഴ്‌ചത്തെ ഹര്‍ത്താല്‍ : അക്രമമുണ്ടായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
 തിരുവനന്തപുരം: ദളിത്‌ സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ ഭാരത്‌ ബന്ദിന്‌ നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച്‌ കേരളത്തില്‍ തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമങ്ങള്‍ നടന്നേക്കുമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

ഇതേത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ പ്രത്യേക പോലീസ്‌ സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശം ഇന്റലിജന്‍സ്‌ വിഭാഗം പോലീസ്‌ മേധാവിക്ക്‌ കൈമാറും. ദളിത്‌ സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്ന സംസ്ഥാന വ്യാപക ഹര്‍ത്താല്‍ മതതീവ്രവാദികള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നുമാണ്‌ ഡിജിപിക്ക്‌ നിര്‍ദേശം കൈമാറുക.

മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാര്‍ ദളിത്‌ ഭാരതബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച്‌ കൊന്ന നടപടിയില്‍ പ്രതിഷേധിച്ചാണ്‌ സംസ്ഥാനത്ത്‌ ഹര്‍ത്താലിനുള്ള ആഹ്വാനം. പട്ടികജാതി- പട്ടികവര്‍ഗ പീഡന വിരുദ്ദ നിയമം ദുര്‍ബലപ്പെടുത്തിയതിന്‌ എതിരെയാണ്‌ രാജ്യത്തെ ദളിത്‌ സംഘടനകള്‍ ഭാരതബന്ദ്‌ നടത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക