Image

ദളിത് ഹര്‍ത്താലിന് പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത

Published on 08 April, 2018
ദളിത്  ഹര്‍ത്താലിന് പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത
ദളിത് സംഘടനകള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസാനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഞാന്‍ പൊതുവെ ഹര്‍ത്താലുകളെ അനുകൂലിക്കുന്ന വ്യക്തിയല്ല, കാരണം പല ഹര്‍ത്താലുകളും ഇന്ന് അര്‍ത്ഥരഹിതങ്ങളായി മാറിയിരിക്കുന്നു.

എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും ഹര്‍ത്താലിനെ ന്യായീകരിക്കുവാന്‍ കഴിയുമെങ്കില്‍ അത് ദളിതരും സ്ത്രീകളും മത ന്യൂനപക്ഷങ്ങളും നിലവിലെ ഫാഷിസ്റ്റ് / സവര്‍ണ്ണ വ്യവസ്ഥിതിയില്‍ അനുഭവിക്കുന്ന വര്‍ദ്ധിച്ചു വരുന്ന പീഢനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളാണ്. അതുകൊണ്ടാണ് നാളത്തെ ഹര്‍ത്താലിനെ ഞാന്‍ പിന്തുണക്കുന്നതും .

എതിര്‍ക്കുന്ന പലരും ജാതി വ്യവസ്ഥയോടും ദളിതരോടുമുള്ള സ്വന്തം കാഴ്ചപ്പാടും മനോഭാവവും എന്ത് എന്ന് ആത്മാര്‍ത്ഥമായി സ്വയം ചോദിച്ചു നോക്കൂ... അപ്പോള്‍ നാളത്തെ ഹര്‍ത്താലിനെ നിങ്ങള്‍ എതിര്‍ക്കുന്നതിന്റെ കാരണവും സ്വയം ബോദ്ധ്യമാകും...

പി സി ജോര്‍ജ് എം എല്‍ എ
 
ദളിത് സംഘടനകളുടെ സമരത്തെ അധിക്ഷേപിക്കുന്നത് അപലപനീയമെന്ന് പി സി ജോര്‍ജ് എം എല്‍ എ കുവൈറ്റില്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ട അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് നേരെയുള്ള അതിക്രൂരമായ കടന്നാക്രമണം നടക്കുന്നു. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് .
ചില സംഘടനകളും, മുതലാളിമാരും വൃത്തികെട്ട മനസ്സിന്റെ ഉടമകളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക