Image

മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വികരണം നൽകുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 08 April, 2018
മന്ത്രി  മേഴ്‌സികുട്ടിയമ്മക്ക് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ    സ്വികരണം നൽകുന്നു
ഫിഷറീസ് വകുപ്പ് മന്ത്രി  മേഴ്‌സികുട്ടിയമ്മക്കും, മന്ത്രിയോടൊപ്പം  എത്തിച്ചേർന്ന  ബി.തുളസീധര കുറുപ്പ് (മുൻ ചെയർ മാൻ CAPEX ), ഡോ. കാർത്തികേയൻ IAS (കൊല്ലം ജില്ലാ കളക്ടർ) സുദേശൻ വിദ്യാധരൻ (ADC General ) അജോയ് ചന്ദ്രൻ (കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ)റോയി ടോം ലാൽ (മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ്  സെക്രട്ടറി ),യു.എൻ  ഉദ്യോഗസ്ഥനായ  സജി തോമസ് എന്നിവർക്ക്  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ ന്യൂറോഷലിൽ ഉള്ള ഷെർലിസ് ഇന്ത്യൻ റസ്റ്റോറന്റിൽ വെച്ച് തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് സ്വികരണം നൽകുന്നു.  

സ്റ്റുഡന്റസ് ഫെഡറേഷനിലൂടെ രാഷ്ട്രിപ്രവർത്തനം തുടങ്ങിയ മേഴ്‌സികുട്ടി അമ്മ സ്റ്റുഡന്റസ് ഫെഡറേഷന്റെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് , നാഷണൽ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഫിഷറീസ് കോർപറേറ്റീവ് ഫെഡറെഷന്റെ  ചെയർപേഴ്സൺആയും പ്രവർത്തിച്ചു.     CPI (M) സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഓൾ ഇന്ത്യ വൈസ് പ്രസിഡന്റ് ആൻഡ് സ്റ്റേറ്റ് സെക്രട്ടറി ഓഫ്CITU, കേരള ക്യാഷു വർക്കേഴ്സ് സെന്ററിന്റെ   വൈസ് പ്രസിഡന്റ്   എന്നീനിലകളിൽ പ്രവർത്തിക്കുന്ന മന്ത്രി മുന്ന് തവണ കേരള നിയമസഭയിലും അംഗമാണ്. മന്ത്രിയോടൊപ്പം മന്ത്രിയുടെ ഭർത്താവും  മുൻCAPEX  ചെയർമാനും മാർസിസ്റ് പാർട്ടിയുടെ മുതിർന്ന  നേതാവുമായ  ആയ   ബി.തുളസീധര കുറുപ്പ്‌മൊത്തു    മുന്ന് ദിവസത്തെ സന്ദർശത്തിനാണ് അമേരിക്കയിൽ എത്തിയിട്ടുള്ളത്. 
 

കൂടുതൽ വിവരങ്ങൾക്ക് : ആന്റോ വർക്കി (516 -696 -7496 )പോൾ കറുകപ്പളളിൽ (845-553-5671), ടെറൻസൺ തോമസ്(914-255 -0176) ലിജോ ജോൺ (516 -946-2222 ) ജോയി ഇട്ടൻ (914-564 -1702 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക