Image

ലക്ഷങ്ങള്‍ വരുന്ന ഓപ്പറേഷനുകള്‍ പൂര്‍ണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റല്‍

സെബാസ്റ്റ്യന്‍ ആന്റണി Published on 08 April, 2018
ലക്ഷങ്ങള്‍ വരുന്ന ഓപ്പറേഷനുകള്‍ പൂര്‍ണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റല്‍

ഇത് പോണ്ടിച്ചേരിയില്‍ ഉള്ള ജിപ്മര്‍ ഹോസ്പിറ്റല്‍. (ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്).

ക്യാന്‍സറും ഹൃദ്രോഗവും അടക്കം (ആന്‍ജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം) കേരളത്തില്‍ ലക്ഷങ്ങള്‍ വരുന്ന ഓപ്പറേഷനുകള്‍ പൂര്‍ണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ( Ministry of Health and Family Welfare) കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്.

തമിഴ്നാട്ടില്‍ കന്യാകുമാരി മുതല്‍ ചെന്നൈ വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമേ ഇവിടെ എത്തുന്നുള്ളു എന്നാണു ജിപ്മര്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോ വിഭാഗം അസ്സി. പ്രൊഫസ്സര്‍ ഡോ.കന്തസ്വാമി പറഞ്ഞത്.

കൂടുതല്‍ ആളുകളോട് ഈ ഹോസ്പിറ്റലിനെക്കുറിച്ചു പറയണം എന്നും അവര്‍ക്കും കൂടി അര്‍ഹതപ്പെട്ട സൗജന്യ ചികിത്സയുടെ ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കണം എന്നും ഈ ഡോക്ടര്‍ പറയുകയുണ്ടായി. ഞാന്‍ ഇതിനകം ഒന്ന് രണ്ടു രോഗികളെ ഇങ്ങോട്ടേക്ക് അയക്കുകയും ചെയ്തു. ഇവിടെ എടുത്തു പറയേണ്ട കാര്യം കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളിലും പല ലക്ഷങ്ങള്‍ പറഞ്ഞ ആന്‍ജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം ഇവിടെ സൗജന്യമായി ചെയ്ത് കൊടുത്തു.!

ഒരു രോഗം വന്നാല്‍ തകര്‍ന്നു പോകുന്ന അത്ര സാമ്പത്തിക ശേഷി മാത്രമുള്ള അനേകായിരം കുടുംബങ്ങള്‍ നമുക്കിടയില്‍ ഉണ്ട്. ചികിത്സ നടത്തി തകര്‍ന്നു പോയ, ആത്മഹത്യ ചെയ്ത കുടുംബങ്ങളെ എനിക്കും നിങ്ങള്‍ക്കും ഒരു പക്ഷെ നേരിട്ടറിയാം. അത്തരക്കാരെ ഏതു വിധത്തിലും പോണ്ടിച്ചേരിയില്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ എത്തിക്കാനായാല്‍ അതൊരു പുണ്യമാവും...അനുഭവമാണ്..

ചികിത്സ തേടി പോകുന്നതിന് മുമ്പായി താഴേ കാണുന്ന ഹോസ്പിറ്റല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു ഹോസ്പിറ്റല്‍ അധികൃതരുമായി ബന്ധപ്പെടുക.

More info Visit: ഇവിടെ ക്ലിക് ചെയ്യുക http://jipmer.puducherry.gov.in/hospital-services/hospital-fees-charges

Join WhatsApp News
Ponmelil Abraham 2018-04-08 21:21:22
Please make use of the facilities here free of charge.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക