Image

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്‌ക്കെതിരേ കേസെടുത്തു

Published on 29 June, 2011
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്‌ക്കെതിരേ കേസെടുത്തു
പറവൂര്‍: ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ ചൂരലുകൊണ്ട്‌ അടിച്ച അധ്യാപികയ്‌ക്കെതിരേ പോലീസ്‌ കേസ്‌ എടുത്തു. കഴിഞ്ഞ ദിവസമാണ്‌ സംഭവം. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്‌. കരിമ്പാടം ഡിഡി സഭാ ഹൈസ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥി കൂട്ടൂകാട്‌ പൊക്കത്തുപറമ്പില്‍ പി.എ ഹരിയുടെ മകന്‍ പി.എച്ച്‌ അനന്തു (11) വിന്റെ വലത്‌ കണ്ണിനായിരുന്നു പരിക്കേറ്റത്‌. ക്ലാസില്‍ സംസാരിച്ചതിന്‌ അധ്യാപിക ചൂരലിന്‌ അടിച്ചത്‌. ഇതിനിടയില്‍ ബാഗ്‌ താഴെ വീണത്‌ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ അടി കണ്ണിന്‌ കൊള്ളുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ സംഭവം നിക്ഷേധിച്ചു. അധ്യാപികയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക