Image

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സുപ്രീംകോടതിയ്ക്ക് വിസമ്മതം

Published on 09 April, 2018
പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സുപ്രീംകോടതിയ്ക്ക് വിസമ്മതം
പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടില്ലെന്നും ജസ്റ്റീസ് ആര്‍.കെ.ആഗര്‍വാള്‍, എ.എം.സാപ്രേ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിന്റെ മറവില്‍ ആക്രമണം നടത്തുന്നുവെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദ്ദേശ പത്രിക പോലും നല്‍കാന്‍ അനുവദിക്കില്ലെന്നും ആരോപിച്ച് ബിജെപി നല്‍കിയ പരാതിയാണ് സുപ്രീംകോടതി തള്ളിയത്. 

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യം തകര്‍ത്തിരിക്കുകയാണ്. ബംഗാള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം നീട്ടണമെന്നും ബിജെപി ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക