Image

ഹര്‍ത്താല്‍: വാഹനങ്ങള്‍ തടഞ്ഞു; ദലിത്‌ നേതാക്കള്‍ കസ്റ്റഡിയില്‍

Published on 09 April, 2018
ഹര്‍ത്താല്‍: വാഹനങ്ങള്‍ തടഞ്ഞു; ദലിത്‌ നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ പീഡന നിരോധനനിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലമ?െന്‍റ്‌ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ദലിത്‌ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത്‌ ഭാഗികം. മിക്ക ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.

ആദിവാസി ഗോത്രസഭനേതാവ്‌ ഗീതാനന്ദനടക്കം അറുപതിലേറെ പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട്‌ ബസ്‌ തടഞ്ഞ്‌ യാത്രക്കാരെ ഇറക്കിവിടുകയുമുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക