Image

ഭര്‍ത്താവുമായി പിണങ്ങി വന്ന സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; യുവാവ്‌ അറസ്റ്റില്‍

Published on 09 April, 2018
ഭര്‍ത്താവുമായി പിണങ്ങി വന്ന സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; യുവാവ്‌ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സിങ്കാനല്ലൂര്‍ ഉപ്പിലപ്പാളയം സ്വദേശി ശരവണകുമാറാണ്‌ പിടിയിലായത്‌. സ്വകാര്യ ആശുപത്രിയിലെ റിസപ്‌ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട സംഗീത.

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു എട്ട്‌ വയസുള്ള മകളുമൊത്ത്‌ സംഗീത സ്വന്തം വീട്ടിലേക്ക്‌ വന്നത്‌. അച്ഛനും അമ്മയും ശരവണകുമാറുമായിരുന്നു ഈ വീട്ടില്‍ താമസം. അച്ഛന്‍ ബാല്‍രാജിന്‌ ഒരു സ്വകാര്യ സ്ഥാപനത്തിലാണ്‌ ജോലി. അമ്മ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്‌.

തൊഴില്‍രഹിതനായ ശരവണകുമാറിന്‌ സഹോദരി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ താമസിക്കാനെത്തിയത്‌ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരും വഴക്ക്‌ പതിവായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനമ്മമാര്‍ ജോലിക്ക്‌ പോയ സമയത്തും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന്‌ ശരവണകുമാര്‍ സംഗീതയെ വാക്കത്തികൊണ്ട്‌ വെട്ടി കൊല്ലുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക