Image

കോണ്‍ഗ്രസ്‌ സമരവേദിയില്‍ നിന്ന്‌ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും പുറത്താക്കി

Published on 09 April, 2018
കോണ്‍ഗ്രസ്‌ സമരവേദിയില്‍ നിന്ന്‌ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും പുറത്താക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്‌ രാജ്‌ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരവേദിയില്‍ നിന്ന്‌ ജഗദീഷ്‌ ടൈറ്റ്‌ലറോടും സജ്ജന്‍ കുമാറിനോടും പുറത്തു പോകാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടി. 1984 സിഖ്‌ വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതരാണ്‌ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജഗദീഷ്‌ ടൈറ്റ്‌ലറും സജ്ജന്‍ കുമാറും.

ദളിതര്‍ക്ക്‌ നേരെയുള്ള അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത്‌ സമാധാനവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ്‌ കോണ്‍ഗ്രസ്‌ രാജ്‌ഘട്ടില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക