കാവേരി നദീജലത്തര്‍ക്കം; കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
Published on 09 April, 2018
ന്യൂദല്‍ഹി: കാവേരി
നദീജലത്തര്‍ക്കത്തില്‍ വിധി നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനു
സുപ്രീംകോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാന്‍ കരട് പദ്ധതി ഒരു മാസത്തിനകം
തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്നാട് നല്കിയ കോടതിയലക്ഷ്യ
ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ഇരു സംസ്ഥാനങ്ങള്‍ക്കും ജലം
എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തില്‍ പദ്ധതി തയാറാക്കണമെന്നും കോടതി
ആവശ്യപ്പെട്ടു.കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കല്‍ മാത്രമല്ല
സ്കീമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കേസ് പരിഗണിക്കുന്നത് മെയ് മൂന്നിലേക്ക് മാറ്റി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല