Image

തേനിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ചു

Published on 09 April, 2018
തേനിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ചു. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്‌(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത്‌ എന്നിവരാണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിച്ചാണ്‌ അപകടമുണ്ടായത്‌. മകന്‍ ഫായീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈയില്‍ ജോലിചെയ്‌തിരുന്ന അബ്ദുല്‍ റഷീദും കുടുംബവും തേനിയിലേക്ക്‌ വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ഇന്നു പുലര്‍ച്ചെയാണ്‌ അപകടം നടന്നതെന്നാണ്‌ വിവരം.
അപകട വിവരമറിഞ്ഞ്‌ ബന്ധുക്കള്‍ തേനിയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക