Image

കെ.കെ.ശൈലജക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി

Published on 09 April, 2018
കെ.കെ.ശൈലജക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി
ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും കുടുംബാംഗംങ്ങളുടെയും ചികിത്സാ ചെലവുകള്‍ സര്‍ക്കാരില്‍ നിന്നും എഴുതിയെടുത്തുവെന്നാരോപിച്ചായിരുന്നു ഹര്‍ജി. ബിജെപി നേതാവ് വി മുരളീധരന്‍ എംപിയായിരുന്നു ഹര്‍ജിക്കാരന്‍. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു മാത്രമാണ് മന്ത്രി ചികിത്സാചെലവ് വാങ്ങിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക