Image

ദൈവസഭകളുടെ പ്രസ്ഥാനത്തിന് നല്‍കാനുളളത് ഒരുമയുടെ സന്ദേശം; മാര്‍ സ്‌റ്റെഫാനോസ്

ജോണ്‍ താമരവേലില്‍ Published on 09 April, 2018
ദൈവസഭകളുടെ പ്രസ്ഥാനത്തിന് നല്‍കാനുളളത്  ഒരുമയുടെ സന്ദേശം; മാര്‍ സ്‌റ്റെഫാനോസ്
ന്യൂയോര്‍ക്ക്; ദൈവസഭകളുടെ പ്രസ്ഥാനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതിന് ഒരു സന്ദേശവും നല്‍കാനുണ്ട്. ഒരുമയുടെ സന്ദേശമാണത്; കാലത്തിനനുസരിച്ചുളള മാ റ്റങ്ങള്‍ വരുത്തിക്കൊണ്ടുളള ഏകതയുടെ സന്ദേശം; എമ്മാവൂസിലേക്കു പോയ ശിഷ്യന്മാ രോട് ഈശോ നിര്‍ദ്ദേശിച്ചതും കാലാനുസൃത മാറ്റങ്ങളുടെ ഉള്‍വിളിയറിഞ്ഞുളള സന്ദേശം നല്‍കാനാണ്; മലങ്കര കത്തോലിക്ക സഭയുടെ അമേരിക്ക, കാനഡ അധിപനായ ബിഷ്പ്പ് മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് ഉദ്‌ബോധിപ്പിച്ചു.
വിവിധ ക്രൈസ്തവ വിശ്വാസങ്ങളെയും ആരാധാനാ രീതികളെയും സംയോജിപ്പിക്കുന്ന ന്യൂയോര്‍ക്കിലെ സെന്റ്‌തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രഥമ ക്ലേര്‍ജി മീറ്റിംഗി ല്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മലങ്കര കത്തോലിക്ക സഭയുടെ അമേരിക്ക, കാനഡ അധിപനായ ബിഷ്പ്പ് മാര്‍ സ്‌റ്റെഫാനോസ്. 

അമേരിക്കയിലെ മലങ്കര കത്തോലിക്ക സഭയുടെ ആസ്ഥാനമായ സെന്റ്‌വിന്‍സന്റ് ഡി
പോ ള്‍ കത്തീഡ്രലിലായിരുന്നു സെന്റ്‌തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ക്ലേര്‍ജി മീറ്റിംഗ് ഏപ്രില്‍ മൂന്നിന് നടന്നത്. ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്തുടര്‍ച്ചയായി നടന്ന മീറ്റിംഗില്‍ ക്ലേര്‍ജി ഫെലോഷിപ്പ് ഡയറക്ടര്‍ ഫാ. ജോണ്‍ തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ ഇതുവരെയുളള വള ര്‍ച്ചയെ പ്രകീര്‍ത്തിച്ചു. 

ഈ കൂട്ടായ്മയെ വളര്‍ച്ചയുടെ വഴികളിലൂടെ നടത്തിക്കുകയും അ തിന് നേതൃത്വം കൊടുത്തവരെയും ഫാ. ജോണ്‍ തോമസ് അഭിനന്ദിച്ചു.
വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സുപ്രധാന തീരുമാനങ്ങളെടുത്ത യോഗത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌റവ. സജീവ് സുഗു ജേക്കബ്, വൈസ് പ്രസിഡന്റ്ഫാ. ജോണ്‍ മേലേപ്പുറം, വെരി.റവ.ഡോ.പി.എസ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ജോജി തോ മസ്, റവ. സജിത് ടി. ജേക്കബ്, ഫാ. നോബി അയ്യനേത്ത്, ഫാ. ജെറി മാത്യു, സിസ്റ്റര്‍ അര്‍പ്പിത എന്നിവര്‍ക്കൊപ്പം വൈദികരുടെ കുടുംബങ്ങളും പങ്കെടുത്തു. ഏപ്രില്‍ 15 ന് നടക്കുന്ന അഖിലലോക പ്രാര്‍ത്ഥനാ യോഗത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് സെക്രട്ടറി ജോണ്‍ താമരവേലില്‍ അറിയിച്ചു.

എക്യുമെനിക്കല്‍ ഫെഡറേഷന് ശക്തവും സ്തുത്യര്‍ഹവുമായ നേതൃത്വം നല്‍കിയ ഫാ. ജോണ്‍ തോമസിന് മാര്‍ സ്‌റ്റെഫാനോസ് പ്രശംസാഫലകം സമര്‍പ്പിച്ചു. ഫെഡറേ ഷന്‍ പ്രസിഡന്റ്‌റവ. സജീവ് സുഗു ജേക്കബ്, സെക്രട്ടറി ജോണ്‍ താമരവേലില്‍, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മധ്യാഹ്‌ന പ്രാര്‍ഥനയോടെ യോഗം അവ സാനിച്ചു ഫാ. നോബി അയ്യനേത്ത് സ്‌നേഹ വിരുന്നൊരുക്കി. 
ദൈവസഭകളുടെ പ്രസ്ഥാനത്തിന് നല്‍കാനുളളത്  ഒരുമയുടെ സന്ദേശം; മാര്‍ സ്‌റ്റെഫാനോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക