Image

മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍

Published on 09 April, 2018
മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍
എഡിസണ്‍, ന്യൂജേഴ്‌സി: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍ തന്നെ എത്തും. സ്ഥാനാര്‍ത്ഥികളൊക്കെ വ്യക്തമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന പരിചവുമുള്ളവര്‍. ഫോമ മിഡ് അറ്റ്‌ലാന്റിക് റീജന്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം ഫോമയുടെ ഭാവി നേതൃത്വം മികവുറ്റതായിരിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു. ഒരു വള്ളത്തില്‍ നില്‍ക്കുന്നവരും രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടുന്നവരും ആരൊക്കെയെന്നു വ്യക്തമായിട്ടില്ലെങ്കിലും പാനല്‍ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ സൂചനയും പ്രോഗ്രാമില്‍ തെളിഞ്ഞു കണ്ടു.

പരിപാടിയുടെ സമാപനത്തില്‍ മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജും കമ്മീഷണര്‍ ഷാജി എഡ്വേര്‍ഡും ചേര്‍ന്നു ഇലക്ഷന്‍ വിജ്ഞാപനവും പുറപ്പെടുവിച്ചു. ജൂണ്‍ 22-നാണ് ഇലക്ഷന്‍. മെയ് 12-നു മുമ്പ് നോമിനേഷന്‍ ലഭിക്കണം. മെയ് 22-നു മുമ്പ് പിന്‍വലിച്ചാല്‍ കെട്ടിവെച്ച കാശ് തിരിച്ചുകിട്ടും.

മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയെപ്പറ്റി വിശദീകരിച്ചത് അനിയന്‍ ജോര്‍ജാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ജയിംസ് ജോര്‍ജ് ആയിരുന്നു എം.സി. ആര്‍.വി.പി സാബു സ്‌കറിയയും ടീമും സംഘാടകരായിരുന്നു. ഫോമാ നേതാക്കളായ രാജു വര്‍ഗീസ്, തോമസ് കോശി, വിന്‍സണ്‍ പാലത്തിങ്കല്‍, സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, മാധ്യമ രംഗത്തുനിന്നും ഐ.പി.സി.എന്‍.എ പ്രസിഡന്റ് മധു കൊട്ടാരക്കര, ജോസഫ് ഇടിക്കുള, ജോര്‍ജ് ജോസഫ് തുടങ്ങിയവരാണ് ജഡ്ജിംഗ് കമ്മിറ്റി എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്.

സ്ഥാനാര്‍ത്ഥികളെപ്പറ്റി ഒരു വിശദീകരണം സംഘാടകര്‍ നല്‍കി. തുടര്‍ന്നു സ്ഥാനാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തിയതിനുശേഷം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

പരിപാടിക്ക് തുടക്കം കുറിച്ച് ആദ്യം എത്തിയ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ (ഡിട്രോയിറ്റ്) സംഘടനയുടെ സാമ്പത്തിക സുസ്ഥിരത പ്രധാനമാണെന്നു പറഞ്ഞു. ജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയിലുള്ള കണ്‍വന്‍ഷനും മറ്റു പരിപാടികള്‍ക്കുമായി തുക സമാഹരിക്കാന്‍ ട്രഷറര്‍ക്കും മറ്റു ഭാരവാഹികള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കും. ഒരു പെനിയും നഷ്ടമാകാതെ സൂക്ഷിക്കും. യുവജനതയെ സംഘടനയിലേക്ക് കൊണ്ടുവരും. ഇന്ത്യാ- യു.എസ് ബന്ധത്തില്‍ സംഘടനയ്ക്ക് എന്തുചെയ്യാനാവുമെന്ന് കണ്ടെത്തും.

ഇതൊരു നിസാരമായ ജോലി ആയിരിക്കുമെന്ന ധാരണയിലല്ല താന്‍ വരുന്നത്. മുന്‍കാല പ്രവര്‍ത്തനങ്ങളും ജയിന്‍ വിവരിച്ചു.

എതിര്‍ സ്ഥാനാര്‍ത്ഥി ജോസ് സെബാസ്റ്റ്യന്‍ (ഫ്‌ളോറിഡ) യുവജനതയ്ക്കുവേണ്ടി വര്‍ഷങ്ങളായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. കോളജ് പഠനകാലത്ത് നാഷണല്‍ സേവിംഗ്‌സ് സര്‍വീസ്(എന്‍.എസ്.എസ്) പ്രസ്ഥാനത്തിലൂടേ നാല്‍പ്പാത്തിമല എന്ന ഗ്രാമം ദത്തെടുത്തതു മുതല്‍ വേള്‍ഡ് യൂത്ത്ഡ ഡേയില്‍ പങ്കെടുത്തതുവരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി.

ഗള്‍ഫില്‍ നിന്നു അമേരിക്കയിലെത്തിയപ്പോള്‍ അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന നമ്മുടെ ആളുകള്‍ക്ക്സഹായമെത്തിക്കുക എന്നത് ദൗത്യമായി കരുതുന്നു. സംഘടനയുടെ സാമ്പത്തിക ഭദ്രതയുടെ പ്രധാന്യത്തെപ്പറ്റി തികച്ചും ബോധവാനാണെന്നും ജോസഫ് ഇടിക്കുളയുടെ ചോദ്യത്തിനു മറുപടി പറഞ്ഞു. റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ വൈദഗ്ധ്യമുണ്ട്.

ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന സാജു ജോസഫ് (കാലിഫോണിയ)മങ്കയുടെ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായതും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കാലിഫോര്‍ണിയ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ വിരുന്നില്‍ ക്ഷണിതാവായിരുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെടാനും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് ഇന്ത്യയില്‍ നിന്നു നേരിട്ട് വിമാന സര്‍വീസ് വേണമെന്ന ആവശ്യം അവതരിപ്പിക്കാനും കഴിഞ്ഞു. അതു ഫലവത്തായി.

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഇതേവരെ വെസ്റ്റേണ്‍ റീജിയനില്‍ വന്നിട്ടില്ല. അവിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നതും കണ്‍വന്‍ഷനു വലിയ പ്രാതിനിധ്യമുണ്ടെന്നതും ബോധ്യമായതുകൊണ്ടാണത്. അത് അംഗീകാരമായി താന്‍ കരുതുന്നു. ഫോമയ്ക്കൊപ്പം മുഖ്യധാരയിലുള്ള പ്രവര്‍ത്തനം തുടരുമെന്നു മധു രാജന്റെ ചോദ്യത്തിനു സാജു പറഞ്ഞു. ഫോമയെ മുഖ്യധാരയിലേക്കു ഉയര്‍ത്തും.

എതിര്‍ സ്ഥാനാര്‍ത്ഥിയായ രേഖാ നായര്‍ (ന്യൂയോര്‍ക്ക്) പതിനാറ് വയസ്സുമുതല്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് അനുസ്മരിച്ചു. ഇവിടെ ജനിച്ചുവളര്‍ന്ന താന്‍ ഫോമ വനിതാ ഫോറം സെക്രട്ടറി എന്ന നിലയില്‍ പ്രസിഡന്റ് ഡോ. സാറാ ഈശോയ്ക്കൊപ്പം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തത് ഫോമ നേതൃത്വത്തിന്റെയെല്ലാം പ്രശംസ നേടിയെടുക്കുകയുണ്ടായി. ഭാവിയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും.

ഫോമ കണ്‍വന്‍ഷന്‍ കുടുംബമേളയായി മാറ്റുകയും രണ്ടാം തലമുറയെ കൂടുതലായി പങ്കെടുപ്പിക്കുകയും ചെയ്യുക എന്നത് ദൗത്യമായി കാണുന്നു. പ്രവര്‍ത്തിച്ചു കാണിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന ഗാന്ധിയന്‍ വാക്യം തന്നെയാണ് തന്റേയും പ്രചോദനം.

അത്യപൂര്‍വ്വ മാതൃക കാട്ടി രേഖ ചെയ്ത മഹനീയ പ്രവര്‍ത്തിയുടെ പ്രചോദനം എന്തായിരുന്നുവെന്നു ശശിധരന്‍ നായര്‍ ചോദിച്ചു. അതൊരു വ്യക്തിപരമായ കാര്യമാണെന്നും ഇലക്ഷനുമായി ബന്ധപ്പെട്ടതല്ലെന്നും രേഖ പറഞ്ഞു. എങ്കിലും തന്നെപ്പോലെ തന്നെ കുടുംബവും കുട്ടിയുമൊക്കെയുള്ള വ്യക്തിക്കും ജീവിക്കാന്‍ അവകാശമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണത്. അസുഖം വരുന്നത് ആരുടെയും കുറ്റമല്ലല്ലോ.

വൈസ് പ്രസിഡന്റായി മത്സരിക്കുന്ന വിന്‍സെന്റ് മാത്യു ബോസ് (കാലിഫോര്‍ണിയ) രജിസ്‌ട്രേഷന്റെ ചെലവ് കുറച്ച് കൂടുതല്‍ പേരെ കണ്‍വന്‍ഷനിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അതിനു കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് വേണം. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ തനിക്കാകും.

ഫോമയുടെ തുടക്കം മുതല്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ നടനും നിര്‍മ്മാതാവും ഫോട്ടോഗ്രാഫറുംകൂടിയായ വിന്‍സെന്റ് വിവരിച്ചു. സ്വന്തം ബിസിനസ് സ്ഥാപനം നടത്തുന്നതിനാല്‍ ഫോമയ്ക്കു വേണ്ടി എത്ര സമയം ചെലവഴിക്കാനും തനിക്ക് വിഷമമില്ലെന്നു ചോദ്യത്തിന് ഉത്തരമായി വിന്‍സെന്റ് പറഞ്ഞു.

മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചെറിയാന്‍ (സാം, ന്യൂയോര്‍ക്ക്) സംഘടനയിലും പൊതു പ്രവര്‍ത്തന രംഗത്തുമുള്ള സൗഹൃദമാണ് തന്റെ കൈമുതലെന്നു ചൂണ്ടിക്കാട്ടി. ഫോമയുടേയും അതിനു മുമ്പ് ഫൊക്കാനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. പക്ഷെ ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ശ്രമിച്ചിട്ടില്ല. അന്നൊക്കെ സമയക്കുറവും ഉണ്ടായിരുന്നു. അതിനാല്‍ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്നു തോന്നി. ഇപ്പോള്‍ ആ പ്രശ്‌നമില്ല. ഫോമയ്ക്കുവേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും.

മൂന്നാമത്തെ വൈസ് പ്രസിഡന്റ് സ്ഥനാര്‍ത്ഥിയായ അന്നമ്മ മാപ്പിളശേരി (ന്യൂജേഴ്‌സി) തലേന്നാണ് ഔദ്യോഗികരംഗത്തുനിന്നും വിരമിച്ചത്. പ്രവര്‍ത്തിക്കാന്‍ ധാരാളം സമയം. പ്രസിഡന്റ് ആരായാലും അദ്ദേഹത്തിനും കമ്മിറ്റിക്കുമൊപ്പം ശക്തമായി പ്രവര്‍ത്തിക്കും. ചാരിറ്റിയാണ് താന്‍ ഫോക്കസ് ചെയ്യുന്നത്. നാട്ടിലേക്ക് സഹായമെത്തിക്കാന്‍ ലോകമെങ്ങും സംഘടനകളുണ്ട്. എന്നാല്‍ അമെരിക്കന്‍ മലയാളികള്‍ക്കിടയില്‍നിരാലംബരായ ധാരാളം പേരുണ്ട്. പ്രത്യേകിച്ച് പ്രായമായവര്‍. അവരെ സഹായിക്കുക പ്രാധാന്യമെന്നു കരുതുന്നു.

ജോയിന്റ് സെക്രട്ടറിയായിരുന്ന താന്‍ കുറച്ചുകാലമായി നേതൃരംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് തോമസ് കോശിയുടെ ചോദ്യത്തിനു അവര്‍ മറുപടി പറഞ്ഞു. എപ്പോഴും നേതൃത്വത്തില്‍ കടിച്ചു തൂങ്ങിക്കിടക്കണമെന്നാഗ്രഹമില്ല. മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കണമെന്നതാണ് തന്റെ ആഗ്രഹം. ഇപ്പോള്‍ സമയവും സാഹചര്യവുമുണ്ട്. താനൊരു 'കൂള്‍' പേഴ്‌സന്‍ ആണെന്നും അവര്‍ പറഞ്ഞു.

ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ് (ന്യൂയോര്‍ക്ക്) പ്രസിഡന്റിനും കമ്മിറ്റിക്കുമൊപ്പം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നു പറഞ്ഞു. ഫോമയുടെ വളര്‍ച്ചയായിരിക്കും ലക്ഷ്യം. സംഘടനയിലും പ്രവര്‍ത്തനങ്ങളിലും മാന്യത നിലനിര്‍ത്തും. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനാല്‍ ട്രഷറര്‍ക്കുള്ള പ്രധാന്യം അറിയാം. സാമ്പത്തിക ഭദ്രത എന്നതായിരിക്കും തന്റെ ലക്ഷ്യം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് സംഘടനാ പ്രവര്‍ത്തനത്തിനു സമയക്കുറവ് ഉണ്ടാവില്ല. എല്ലാവരുമായും നല്ല ബന്ധം ആണ് പ്രധാനം.

ഇത്തവണ ഇലക്ഷനില്‍ നിന്നു മാറിനിന്നുകൂടെ എന്ന ചോദ്യത്തിനു പ്രസിഡന്റ് വരുന്ന സ്ഥലത്തു നിന്നു തന്നെ ട്രഷററും വരുന്നതാണ് നല്ലതെന്ന പാരമ്പര്യം ഷിനു ചൂണ്ടിക്കാട്ടി. അതിനാല്‍ അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് സ്ഥാനാര്‍ത്ഥിയായത്.

എതിര്‍ സ്ഥാനാര്‍ത്ഥിയായ റെജി ചെറിയാന്‍ (അറ്റ്‌ലാന്റ) 23 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന തന്റെയത്ര പാരമ്പര്യമുള്ളവര്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി. ഫോമ രൂപീകരിക്കാനിടയാക്കിയ മോണ്ട് ഗോമറി കോടതിയിലെ കേസ് നടത്താന്‍ പോയ ഏതാനും പേരിലൊരാളാണ് താന്‍. ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ് തുടങ്ങി ഏതാനും പേരാണ് അവിടെ ഉണ്ടായിരുന്നത്. അവീറ്റെ താമസിച്ചാണു കേസ് നടത്തിയത്

സംഘടനയുമായും ബന്ധപ്പെട്ടും അല്ലാതെയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഫ്‌ളോറിഡയില്‍ കൊടുങ്കാറ്റ് ഉണ്ടായപ്പോള്‍ മാറി താമസിക്കേണ്ടിവന്ന 25 മലയാളി കുടുംബങ്ങളെ അറ്റ്‌ലാന്റയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചത് മറക്കാനാവില്ല.

ട്രഷറര്‍ ആയാല്‍ മുത്തൂറ്റ് എം. ജോര്‍ജ് ഗ്രൂപ്പ് പോലുള്ള സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കാന്‍ തനിക്കാകും. സംഘടനയെ ശക്തിപ്പെടുത്താനും വളര്‍ത്താനും മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരും.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് ഏബ്രഹാം (ന്യൂയോര്‍ക്ക്) ഫോമയുടെ ആദ്യകാല ഭാരവാഹികളുടെ കുതിപ്പും കിതപ്പും അനുസ്മരിച്ചു. ഇപ്പോള്‍ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തുന്നു. മലയാളികളെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനുപകരം മറ്റ് മുഖ്യധാരാ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് താന്‍ ലക്ഷ്യമിടുന്നത്.

വിജയിച്ചാല്‍ ഒരു ലീഡര്‍ഷിപ്പ് സമ്മിറ്റ് ആണ് ആദ്യ പ്രൊജക്ടായി ലക്ഷ്യമിടുന്നത്. പ്രൊജക്ടുകള്‍ വിജയിപ്പിച്ച പാരമ്പര്യം തനിക്കുണ്ട്. ഇടയ്ക്ക് ഉപേക്ഷിച്ചുപോവില്ല.

ഫോമയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാവരുമായും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. വ്യക്തിക്കു പകരം സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക എന്ന ദൗത്യമാണ് താന്‍ നിര്‍വഹിക്കുക.

പ്രസിഡന്റായി മത്സരിക്കുന്ന ഫിലിപ്പ് ചാമത്തില്‍ (ഡാളസ്) മികച്ച പ്രവര്‍ത്തനങ്ങളുടെ നീണ്ട നിര തന്നെ എടുത്തുകാട്ടി. അതിനു പുറമെ ഡാളസില്‍ കണ്‍വന്‍ഷന്‍ വരേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഹൂസ്റ്റണില്‍ പ്രളയമുണ്ടായപ്പോള്‍ അവിടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടു. ക്ലീനിംഗ് സപ്ലൈയ്‌സിനു ക്ഷാമമാണെന്നു കണ്ട് ഒരു ട്രക്ക് നിറയെ വസ്തുക്കളും വോളണ്ടിയേഴ്‌സുമായി ഹൂസ്റ്റണിലെത്തിയത്‌റെ അഭിനന്ദനം നേടി. മലയാളികളുടെ ഉന്നമനത്തിന് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യം.

ജയിച്ചാല്‍ നാട്ടിലും ഇവിടേയും ചാരിറ്റിക്ക് പ്രാധാന്യം നല്‍കും. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് സഹായമെത്തിക്കുന്ന സംഘടനയുമായി ഇപ്പോള്‍തന്നെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

യുവജനതെ ശക്തിപ്പെടുത്തും. ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഇപ്പോള്‍ ഓണവും മറ്റും അവിടെ ആഘോഷിക്കുന്നു. ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുന്നു. ഇതെല്ലാം മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും വ്യാപിപ്പിക്കണമെന്നാഗ്രഹമുണ്ട്.

നാഷണല്‍ കമ്മിറ്റിയുമായി ആലോചിക്കാതെ കണ്‍വന്‍ഷന്‍ ഇന്ന സ്ഥലത്താണെന്നു തീരുമാനിക്കാമോ എന്ന ശശിധരന്‍ നായരുടെ ചോദ്യത്തിനു കമ്മിറ്റി തീരുമാനിക്കുന്ന സ്ഥലത്തു വെച്ചു കണ്‍വന്‍ഷന്‍ നടത്താന്‍ തയാറാണെന്നു ചാമത്തില്‍ പറഞ്ഞു. കേരളാ കണ്‍വന്‍ഷന്‍ വേണമെന്നാണ് തന്റെ അഭിപ്രായം. അമേരിക്ക സ്വപ്നം കണ്ടു കഴിയുന്ന ധാരാളം പേര്‍ കേരളത്തിലുണ്ട്. അവര്‍ക്ക് അമേരിക്കയെപ്പറ്റി വിവരം നല്‍കാന്‍ കേരളാ കണ്‍വന്‍ഷന്‍ ഉപകരിക്കും.

മൂന്നു പതിറ്റാണ്ടായി താന്‍ സംഘടനാ രംഗത്തു സജീവമായിട്ടുണ്ടെന്നു എതിര്‍ സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗീസ് (സലീം) ന്യൂയോര്‍ക്ക് പറഞ്ഞു. അതിനാല്‍ സംഘടനാ രംഗത്തുള്ള എല്ലാവരുമായും ബന്ധമുണ്ട്. ഫോമ രൂപീകരണവേളയില്‍ ജോണ്‍ ടൈറ്റസ് പ്രസിഡന്റും താന്‍ സെക്രട്ടറുമായ കമ്മിറ്റിയാണ് ഭരണഘടനാ സമിതിക്കും മറ്റും രൂപം നല്‍കിയത്. ഇപ്പോഴത്തെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കംപ്ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസുമൊക്കെ അന്ന് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 2008-ല്‍ ശശിധരന്‍ നായര്‍ -അനിയന്‍ ജോര്‍ജ് ടീം തുടക്കമിട്ട ഫോമയ്ക്ക് ശക്തമായ അടിത്തറ പാകിയത് തുടര്‍ന്ന് പ്രസിഡന്റായ ജോണ്‍ ടൈറ്റസും സെക്രട്ടറിയായ താനും അടങ്ങിയ കമ്മിറ്റിയാണെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അന്ന് സംഘടന പിന്നോക്കം പോയിരുന്നുവെങ്കില്‍ ഫോമയുടെ നിലനില്പ് തന്നെ അപകടത്തിലാവുമായിരുന്നു. എന്നാല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ മൂലം ജോണ്‍ ടൈറ്റസിനും തനിക്കും സംഘടനയെ ഒരുപടികൂടി ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ഭാരവാഹികള്‍ ഭരണഘടന പഠിക്കണമെന്ന് രാജു വര്‍ഗീസ് പറഞ്ഞു. ഭരണഘടനയ്ക്ക് രൂപംകൊടുത്തവരിലൊരാളാണ് താനും. നോണ്‍ പ്രോഫിറ്റ് സംഘടന എന്ന നിലയില്‍ ഫോമയ്ക്ക് സര്‍ക്കാരിനോട് ഉത്തരവാദിത്വമുണ്ട്. ജനങ്ങളോടും ഉത്തരവാദിത്വമുണ്ട്.

ഏറ്റവും അധികം മലയാളികള്‍ താമസിക്കുന്ന ന്യൂയോര്‍ക്കില്‍ ഇതേവരെ കണ്‍വന്‍ഷന്‍ നടന്നിട്ടില്ല എന്നതു ഖേദകരമാണ്. കപ്പലില്‍ നടന്ന കണ്‍വന്‍ഷന്‍ ഏതു സ്ഥലത്താണെന്നു പറയാനാവില്ല.

എച്ച് 1 വിസയില്‍ വരുന്നവര്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാതെ വര്‍ഷങ്ങളോളം വലയുന്ന സ്ഥിതിക്ക് പരിഹാരം ഉണ്ടാക്കാന്‍ മറ്റു സംഘടനകളോടൊപ്പം ഫോമയും പ്രവര്‍ത്തിക്കുന്നതിനു വഴിയൊരുക്കുമെന്നും ജോണ്‍ സി. വര്‍ഗീസ് പറഞ്ഞു. നിലവിലുള്ള പ്രവര്‍ത്തനങ്ങളും പുതിയവയും ആവിഷ്‌കരിക്കും. വ്യക്ത്മായ പ്രോഗ്രാമുകള്‍ ആവിഷക്രിച്ചിട്ടുണ്ട്. അവ പ്രാവര്‍ത്തികമാക്കും 
മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍
Join WhatsApp News
സലിംകുമാരൻ 2018-04-10 00:33:06
മാൻ ബോൺ വിത്ത് സിൽവർ സ്പൂൺ എന്ന് കേട്ടിട്ടുണ്ട് . മൈക്ക് എന്ന് കേട്ടിട്ടില്ല. പക്ക്ഷേ മിക്ക മലയാളി നേതാക്കന്മാരും അമേരിക്കയിൽ വന്ന്  വീണ്ടും ജനിച്ചപ്പോൾ എല്ലാവരുടെ വായിൽ മൈക്കുണ്ട് ചേട്ടാ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക