Image

മെല്‍ബണില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതദിനവും മാര്‍ത്തോമ്മ ശ്ലീഹായുടെ ഓര്‍മപെരുന്നാളും

Published on 09 April, 2018
മെല്‍ബണില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതദിനവും മാര്‍ത്തോമ്മ ശ്ലീഹായുടെ ഓര്‍മപെരുന്നാളും

മെല്‍ബണ്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതദിനവും ഇടവകയുടെ കാവല്‍പിതാവ് മാര്‍ത്തോമ്മ ശ്ലീഹായുടെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും ഓര്‍മ ആചരണവും സംയുക്തമായി ഏപ്രില്‍ 14, 15 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

14ന് വൈകുന്നേരം ആറിന് വികാരി ഫാ. എല്‍ദോ വലിയപറന്പില്‍ കൊടി ഉയര്‍ത്തും. തുടര്‍ന്നു സന്ധ്യപ്രാര്‍ഥന, വചനശുശ്രൂഷ, ആശീര്‍വാദം എന്നിവ നടക്കും. 

15ന് (ഞായര്‍) ഉച്ചകഴിഞ്ഞു 3.30 നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവകയില്‍ ആരംഭിക്കുന്ന ന്യൂസ് ലെറ്റര്‍ സെന്റ് തോമസ് വോയ്‌സിന്റെ പ്രകാശനവും മാര്‍ അന്തിമോസ് നിര്‍വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. 

സെക്രട്ടറി സനില്‍ ജേക്കബ്, ട്രസ്റ്റി ജോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയുടെ മാനേജിംഗ് കമ്മിറ്റിയും അത്മായ പ്രവര്‍ത്തകരും പെരുന്നാളിന്റെ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. 

റിപ്പോര്‍ട്ട്: എബി കോര പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക