Image

മെയ്ഡ്‌സ്‌റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 14 ന്

Published on 09 April, 2018
മെയ്ഡ്‌സ്‌റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 14 ന്

മെയ്ഡ്‌സ്‌റ്റോണ്‍: കെന്റിലെ മെയ്ഡ്‌സ്‌റ്റോണ്‍ സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ആഘോഷിക്കുന്നു. ഏപ്രില്‍ 14 ന് (ശനി) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയിലാണ് ചടങ്ങുകള്‍. 

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഹാന്‍സ് പുതിയാകുളങ്ങര, ഫാ. ടോമി എടാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു നൊവേനയും ലദീഞ്ഞും ആഘോഷമായ തിരുനാള്‍ പ്രദിക്ഷണവും നടക്കും. 

വൈകുന്നേരം ആറിന് മെയ്ഡ്‌സ്‌റ്റോണ്‍ ലണ്ടന്‍ റോഡിലുള്ള ചര്‍ച്ച് ഓഫ് ലാറ്റര്‍ ഡേ സെയ്ന്‍സ് ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം നടക്കും. ഫാ. ഹാന്‍സ് പുതിയാകുളങ്ങര മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നു സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പ്രവര്‍ത്തന വര്‍ഷത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കും. 


റിപ്പോര്‍ട്ട്: ബിനു ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക