Image

നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന യാത്ര ട്രാമിന്റെ ആദ്യ സര്‍വീസ് 14 മുതല്‍

Published on 09 April, 2018
നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന യാത്ര ട്രാമിന്റെ ആദ്യ സര്‍വീസ് 14 മുതല്‍

ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈന്‍മൈന്‍ ലോക്കല്‍ ട്രാഫിക് കന്പനി നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ ട്രാം വികസിപ്പിച്ചെടുത്തു. ട്രാമിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ണമായും വിജയിച്ചതോടെ ഏപ്രില്‍ 14 മുതല്‍ ചില റൂട്ടുകളില്‍ സര്‍വീസ് നടത്താനും തീരുമാനമായി. ഫ്രാങ്ക്ഫര്‍ട്ട് മെയിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഹോസ്റ്റ്, ബാഡ്‌സോഡന്‍, ക്വേണിംഗ്‌സ്‌റ്റൈന്‍, ബാഡ്ഹംബൂര്‍ഗ്, ഫ്രീഡിര്‍ച്ച്‌സ്‌ഡോര്‍ഫ്, ഫ്രീഡ്‌ബെര്‍ഗ് എന്നീ സ്ഥലങ്ങളിലേക്കാണ് ആദ്യ സര്‍വീസുകള്‍.

വളരെ കുറഞ്ഞ ചെലവില്‍ സംഭരിച്ചു വയ്ക്കുന്ന വെള്ള ടാങ്കില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന നീരാവിയില്‍ നിന്നാണ് ട്രാമുകള്‍ ഓടിക്കുന്നത്. 

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക