Image

റവ. സജി എബ്രാഹാമിന് യാത്രായയപ്പ് 13 ന്

Published on 09 April, 2018
റവ. സജി എബ്രാഹാമിന് യാത്രായയപ്പ് 13 ന്
 
കുവൈത്ത്: സെന്റ്‌തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനും കുടുംബത്തിനും യാത്രയയപ്പു നല്‍കുന്നു. ഏപ്രില്‍ 13 നു (വെള്ളി) എന്‍ഇസികെ ചര്‍ച്ച് ആന്‍ഡ് പാരിഷ് ഹാളില്‍ വൈകുന്നേരം 6.30 നാണ് പരിപാടി. 

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകള്‍ ചെയ്തു വരികയായിരുന്ന റവ. സജി എബ്രാഹാമിനെ ചടങ്ങില്‍ ആദരിക്കും. ഇടവക സെക്രട്ടറി എ. ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തില്‍ ഇടവക പ്രവര്‍ത്തകസമതി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ചെയ്തുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക