Image

കന്നുകാലി കശാപ്പ്‌ നിയന്ത്രണത്തില്‍ ഇളവ്‌

Published on 10 April, 2018
കന്നുകാലി കശാപ്പ്‌ നിയന്ത്രണത്തില്‍ ഇളവ്‌
കന്നുകാലി കശാപ്പ്‌ നിരോധനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ്‌ കൊണ്ടുവരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്‌ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ആരോഗ്യമില്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ്‌ ചെയാന്‍ പാടില്ലെന്നാണ്‌ പുതിയ നിര്‍ദേശം.

കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍ക്കുന്നതിനെ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലാണ്‌ ഇളവ്‌. കന്നുകാലികളെ വില്‍ക്കുന്നത്‌ അറവിനായല്ല എന്ന സര്‍ട്ടിഫിക്കേറ്‌ഫ്‌ വേണമെന്ന നിബന്ധനയും ഒഴിവാക്കി. കന്നുകാലി ചന്തകള്‍ക്ക്‌ അതിര്‍ത്തിയില്‍ എര്‍പ്പെടുത്തിയ വിലക്കും കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക