Image

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ 4.36 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്

Published on 10 April, 2018
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ 4.36 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ 4.36 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്. ഫ്‌ളാറ്റ് നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്റ് ഭൂമി കൂടാതയൊണ് മറ്റൊരു നാലര സെന്റ് കൂടി ഏറ്റെടുക്കാന്‍ വിധി വന്നിരിക്കുന്നത്.

പാറ്റൂരില്‍ 16.5 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദത്തെ ശരിവയ്ക്കുന്നതാണ് ലോകായുക്ത വിധി. സ്ഥലം പരിശോധിച്ച സര്‍വേ സൂപ്രണ്ട് സര്‍ക്കാര്‍ ഏറ്റെടുത്ത 12 സെന്റ് ഭൂമി കൂടാതെ മറ്റൊരു നാലരസെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചത്.

അതേസമയം ലോകായുക്തയുടെ വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഇതോടെ സ്വഭാവികമായും സ്ഥലത്തെ സംബന്ധിച്ച നിയമപോരാട്ടം ഇനിയും തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക