Image

ഫോണ്‍ കെണി കേസ്, പൊലീസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

Published on 10 April, 2018
ഫോണ്‍ കെണി കേസ്, പൊലീസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു
ഫോണ്‍ കെണി കേസില്‍ പൊലീസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം അന്തിമഘട്ടത്തിലാണന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി .കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി .

മംഗളം ചാനല്‍ ജീവനക്കാരിയെ നിയോഗിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കി രാജിവെപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്ചൂണ്ടിക്കാട്ടിയാണ് പ്രതികളായ എം ബി സന്തോഷ് , എസ് വി പ്രദീപ് എന്നിവര്‍ കോടതിയെ സമീപിച്ചത്.

ചാനല്‍ ജീവനക്കാരി ശശീന്ദ്രനെതിരെ നല്‍കിയ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ അനുവദിച്ച വിചാരണക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക