Image

ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍

Published on 10 April, 2018
ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍
എഡിസണ്‍, ന്യൂജേഴ്‌സി: ഫിലാഡല്‍ഫിയയില്‍ അപകടത്തില്‍ തളര്‍ന്നുകിടക്കുന്ന യുവാവിനെ സഹായിക്കാന്‍ 5000 ഡോളര്‍ സമാഹരിച്ചുകൊണ്ട് ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ കണ്‍വന്‍ഷന്‍ മാതൃകയായി. ഫോമ സാരഥ്യത്തിലേക്കു മത്സരിക്കുന്നവരെ അണിനിരത്തി തുടര്‍ച്ചയായി മൂന്നാംതവണയും സംഘടിപ്പിച്ച മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയും ശ്രദ്ധേയമായി.

അലീന ജോര്‍ജ് അമേരിക്കന്‍ ദേശീയ ഗാനവും, റേച്ചല്‍ ഉമ്മന്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചതോടെ തുടക്കമിട്ട സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍ അലക്‌സ് ജോണ്‍ സ്വാഗതം ആശംസിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ റീജണിലെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഫോമയുടെ ഏറ്റവും മികച്ച റീജനാണ് മിഡ് അറ്റ്‌ലാന്റിക് എന്നതില്‍ സംശയമില്ലെന്നു സാബു സ്കറിയ ചൂണ്ടിക്കാട്ടി.

മിഡ് അറ്റ്‌ലാന്റിക് റീജനുമായി ആത്മബന്ധമുണ്ടെന്ന് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. രണ്ടുവര്‍ഷം എത്ര പെട്ടെന്ന് കടന്നുപോയി എന്നാലോചിക്കുമ്പോള്‍ അതിശയം തോന്നുന്നു. സെക്രട്ടറി ജിബി തോമസും, ജോയിന്റ് സെക്രട്ടറി കൊണ്ടൂരും ആയുള്ള തന്റെ ബന്ധം കുടുംബ ബന്ധമാണെന്നാണ് തന്റെ ഭാര്യയും കുട്ടികളും പറയുന്നത്.

പ്രവര്‍ത്തിക്കാന്‍ സമയമോ, താത്പര്യമോ ഇല്ലാത്തവര്‍ നേതൃരംഗത്തേക്ക് വരരുത്. ആര്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാനാവില്ല. ദിവസം ഒരു മണിക്കൂര്‍ ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ തന്നെ സംഘടനയെ ഉയരത്തിലെത്തിക്കാന്‍ കഴിയും.

കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കിയ ന്യൂസ് ലെറ്റര്‍ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍ക്ക് കോപ്പി നല്‍കി ബെന്നി വെച്ചാച്ചിറ പ്രകാശനം ചെയ്തു.

വാഗ്ദാനങ്ങള്‍ പാലിക്കുകയും, പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. ജനങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി. മുമ്പ് ഇല്ലാത്തവിധം യൂത്ത് ഫോറം ശക്തമായി. അവരുടെ ആശയമായ സംഗീത മത്സരം വന്‍ വിജയമായി. വീഡിയോ ഒരുലക്ഷം പേര്‍ കണ്ടു. കുഞ്ഞങ്ങള്‍ മുതല്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വേണ്ടിയുള്ള പരിപാടികള്‍ കണ്‍വന്‍ഷനിലുണ്ടാകും.

ഫോമ ട്രഷറര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സിറിയക് കുര്യന്‍, സഖറിയ കുര്യന്‍, രേഖാ ഫിലിപ്പ്, ബേസില്‍ ഏലിയാസ്, ജയിംസ് ജോര്‍ജ്, ഹരികുമാര്‍ രാജന്‍, രാജു വര്‍ഗീസ്, ഡോ. ജയിംസ് കുറിച്ചി, അനു സ്കറിയ, അബിദ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റീജണല്‍ ട്രഷറര്‍ ബോബി തോമസ് നന്ദി പറഞ്ഞു. സന്തോഷ് ഏബ്രഹാം, ശ്രീതുളസി ശ്രീധരന്‍ എന്നിവരായിരുന്നു എം.സിമാര്‍.
ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍
Join WhatsApp News
Kondoor, I liked your hair style. Babuchayan 2018-04-12 22:32:29

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക