Image

യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം, മൃതദേഹം സംസ്‌കരിക്കാനാകാതെ ആറുനാള്‍

Published on 10 April, 2018
യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം, മൃതദേഹം സംസ്‌കരിക്കാനാകാതെ ആറുനാള്‍
യാക്കോബായ വിഭാഗത്തിന് മേധാവിത്വമുള്ള ഇടവകയില്‍ ഓര്‍ത്തഡോക്‌സ് 
വിഭാഗത്തിന് അനുകൂലമായി കോടതിവിധി ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്‌കരിക്കാനാകാതെ ആറുനാള്‍. പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിലെ യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് മൃതദേഹം സംസ്‌കരിക്കാനാകാത്ത സാഹചര്യമുണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച അന്തരിച്ച 89കാരനായ സി.ജെ.പൈലിയുടെ മൃതദേഹം പള്ളിയില്‍ കൊണ്ടുവന്ന ശേഷം തര്‍ക്കത്തെ തുടര്‍ന്ന് തിരികെ കൊണ്ടുപോവുകയായിരുന്നു. കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് പൈലിയുടെ കുടുംബം ആവശ്യപ്പെടുമ്പോള്‍ പള്ളിയുടെ കീഴ്‌വഴക്കങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. 


കാലാകാലങ്ങളായി പള്ളി യാക്കോബായ വിഭാഗക്കാരുടെ കീഴിലാണെന്നും ഇടവകയിലെ 90 ശതമാനം അംഗങ്ങളും യാക്കോബായ വിഭാഗത്തില്‍ പെടുന്നവരാണെന്നും ഇടവക അംഗമായ ഫാദര്‍ ജോര്‍ജ് എം. വടാത്ത് പറയുന്നു. 'അന്തരിച്ച പൈലി ആശുപത്രിയിലായപ്പോള്‍ ഞാന്‍ പോയിരുന്നു. സ്ഥിതി ഗുരുതരമാണെന്നറിഞ്ഞപ്പോള്‍ അന്ത്യശുശ്രൂഷകള്‍ ചെയ്തിരുന്നു. അദ്ദേഹം അന്തരിച്ചപ്പോള്‍ മകന്‍ ജോണ്‍സണ്‍ എന്നോടും ഇടവക വികാരിയോടും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വീട്ടില്‍ ചെല്ലുമ്പോള്‍ എതിര്‍ വിഭാഗത്തിലെ വികാരി കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ് കണ്ടത്. എങ്കിലും ഞങ്ങള്‍ അതില്‍ പങ്കുകൊണ്ടു. പക്ഷേ, പള്ളിയ്ക്കകത്തെ ചടങ്ങുകളില്‍ ഓര്‍ഡോക്‌സ് വികാരി നേതൃത്വം കൊടുക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട് യോജിക്കാനാകില്ല. അത് പള്ളി കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണ്', ഫാ. ജോര്‍ജ് പറഞ്ഞു. 'ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. പള്ളിക്കേസുകള്‍ക്കായി പ്രത്യേക കോടതി ഉള്ളതാണ്. എന്നാല്‍, ഞങ്ങളുടെ ആ വാദം എന്തുകൊണ്ടോ അംഗീകരിക്കപ്പെട്ടില്ല. ജൂണിലാണ് ഇനി കേസ് പരിഗണിക്കുന്നത്. ആ വിധി വന്നശേഷം എന്തുവേണമെന്ന് തീരുമാനിക്കാം. കഴിഞ്ഞ ദിവസം കോടതിവിധി പ്രകാരം പള്ളി തുറന്നിട്ട് തഹസില്‍ദാരും ആര്‍ഡിഒയും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ളവര്‍ ഒരു മണിക്കൂര്‍ കാത്തിരുന്നെങ്കിലും അവര്‍ സംസ്‌കാരത്തിന് എത്താന്‍ വിസമ്മതിക്കുകയായിരുന്നു.

ഞങ്ങള്‍ ഇത്രയും നാള്‍ പരിപാലിച്ചുവന്ന പള്ളി വിട്ടുകൊടുക്കണമെന്ന് പറയുന്നത് നമ്മളുണ്ടാക്കിയ വീട് ഒരു സുപ്രഭാതത്തില്‍ മറ്റൊരാളുടേതാണെന്ന് പറയുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
Philip 2018-04-10 10:48:00
ഈ രണ്ടു കൂട്ടരും മൊത്തം കൃസ്ത്യാനികൾക്കും നാണക്കേടാണ്.. ഞാൻ ബഹുമാനിക്കുന്ന കൂറിലോസ് പിതാവ് ഇതിൽ ഒരു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ...തമ്മിൽ തല്ലിച്ചു കുരിശും തൂക്കി നടക്കുന്ന ഇടയമാരും അവരുടെ പുറകെ നടക്കുന്ന വിഡ്ഢികൾ ആയ കുഞ്ഞാടുകളും... ഈ രണ്ടു വിഭാഗങ്ങളുടെയും പള്ളികൾ സർക്കാർ ഏറ്റെടുത്തു അച്ചന്മാരെയും മെത്രാന്മാരെയും പീ എസ സീ പരീക്ഷ നടത്തി യോഗ്യത അനുസരിച്ചു നിയമിച്ചാൽ സർക്കാരിന് നല്ല അവരുമാനവും ആകും വിശ്വാസികളുടെ ആവശ്യങ്ങൾ ചെറിയ ചിലവിൽ ഫീസ് അടച്ചു നടത്തി കിട്ടുകയും ചെയ്യും. ഫോമയും ഫൊക്കാനയും ഇതിൽ ഇടപെടണം... 
josecheripuram 2018-04-10 11:10:56
Why people believe in GOD,Church?It is for their needs,not for Priests or other authorities.Can't we live peacefully with out church.Religion is the only institution you give money to be a SLAVE.
ORTHODOX VISWASI 2018-04-10 13:24:24
രണ്ടുവിഭാഗവും ക്രിസ്ത്യാനികൾക്ക് അപമാനമല്ല.ഒരുവിഭാഗം അപമാനമാണ്.അത് ജഡ്ജ് പള്ളി പണിതിട്ടുണ്ടെങ്കിൽ വിട്ടുകൊടുക്കാം എന്ന് പറഞ്ഞ വിഭാഗമാണ്.ഒരു നാലാം ക്ലാസുകാരന്റെ അധികാര മോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.അച്ചന്മാരെ നിയമിക്കുന്നത് സെമിനാരിയിൽ പഠിച്ചവരെയാണ്.അതിൽ PCS ക്കു അതിൽ പങ്കില്ല.കോടതി വിധി അനുസരിച്ചു ശവ സംസ്കാരം നടത്തിയ വിവരം പീലിപ്പോസ് ചേട്ടൻ അറിഞ്ഞില്ലാന്നുണ്ടോ?രാജ്യത്തു നിയമവും കോടതിയും ഉണ്ടെങ്കിൽ നീതി നടപ്പാവുക തന്നെ ചെയ്യും.അല്പം താമസിപ്പിക്കാൻ പറ്റിയേക്കാം.അത്ര തന്നെ.രാജ്യത്തെ പരമോന്നത നീതിപീഠം അംഗീകരിച്ച വ്യക്തമായ ഭരണഘടന ഓർത്തഡോൿസ് സഭക്കുണ്ട്.വ്യക്തമായ കണക്കും ബഡ്ജറ്റും ഉണ്ട്.അതൊന്നും ഇല്ലാത്തവരുടെ പള്ളി പിടിച്ചെടുക്കുന്നതിൽ വിരോധമില്ല.പൊമായും പോക്കനായും ആദ്യം അവരുടെ പ്രശനം തീർക്കട്ടെ എന്നിട്ടു മറ്റു കാര്യങ്ങളിൽ ഇടപെടാം       
anti-Orthodox 2018-04-10 13:38:17
ഓര്‍ത്തഡോക്‌സുകാര്‍ക്ക് എന്തിനാ മറ്റുള്ളവരുടെ പള്ളി? വിശ്വാസി ഇല്ലാതെ എന്തു പള്ളി? അപ്പോള്‍ പണമാണു പ്രശ്‌നം.
കോടതി എന്തു പറഞ്ഞാലും ഇപ്പോള്‍ ഇത് രണ്ട് സഭയാണ്. രണ്ട് വിശ്വാസം. രണ്ട് മേലധ്യക്ഷന്മാര്‍. അത് ഒന്നാകണമെന്നു കോടതി പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. രണ്ട് വിശ്വാസമാകുമ്പോള്‍ രണ്ടായി നില്‍ക്കണം.
തോമ്മാശ്ലീഹ കേരളഠില്‍ വന്നോ എന്നു പോലും ഉറപ്പില്ല. എങ്കിലും അങ്ങേരുടെ പേരില്‍ ഒരു സിംഹാസനം.
രണ്ടായിരം വര്‍ഷം കൊണ്ട് ഈ സിംഹാസനക്കാർ ഇന്ത്യയില്‍ എത്ര പേരെ സുവിശേഷം അറിയിച്ചു?
പോര്‍ട്ട്ഗീസുകാര്‍ വന്നില്ലായിരുന്നെങ്കില്‍ കള്ളി, കാളിയാങ്കല്‍ പരമ്പര്യവുമായി കഴിയാമായിരുന്നു
ORTHODOX VISWASI 2018-04-10 14:17:39
മറ്റുള്ളവരുടെ പള്ളി ഓർത്തഡോൿസ് സഭക്ക് ആവശ്യം ഇല്ല.പള്ളിയെസംബന്ധിച്ചു തർക്കം ഉണ്ടാകുമ്പോൾ അതിനു കോടതി പരിഹാരമായി വിധി പുറപ്പെടുവിക്കും.അത് അനുസരിക്കുക എന്നുള്ളതാണ് കരണീയം.നിയമത്തിന്റെ പിൻബലമില്ലാതെ ഒരു പള്ളിയിലും ഓർത്തഡോൿസ് കാർ പോകാറില്ല.വിശ്വാസികൾ ഉള്ളതുകൊണ്ടാണല്ലോ മരിച്ചപ്പോൾ അടക്കാൻ പോയത്.അതും വ്യക്തമായ കോടതി വിധിയോടുകൂടി.സഭ രണ്ടായി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന പോർട്ടുഗീസ് വാദികൾ ഉണ്ടെന്ന് അറിയാം.വ്യാപാരത്തിന് വന്നവർ അധികാരം ഏറ്റപ്പോൾ അതിനുകീഴിൽ നില്ക്കാൻ ആത്മാഭിമാനം ഉള്ള മലങ്കര നസ്രാണികൾ തയ്യാറല്ല.അതിനാണ് ഞങ്ങളുടെ പിതാക്കന്മാർ കൂനൻ കുരിശു സത്യം നടത്തിയത്.ഞങ്ങളുടെ സഭയിലെ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചുകൊള്ളാം.കർദിനാളിന്റെ ഭൂമി ഇടപാട് പരിഹരിച്ചിട്ടു ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ മതി    
മടുത്ത വിശ്വാസി 2018-04-10 17:10:48
ഇതൊക്കെ ഞാൻ ഉൾപ്പെടെ ഉള്ള പൊട്ടന്മാരായ ക്രിസ്ത്യാനികൾക്കൊരു പാഠം ആണ്. നമ്മൾ ഇല്ലാത്ത പൈസ ഉണ്ടാക്കി ആണ് ഈ പള്ളികളൊക്കെ ഉണ്ടാക്കി അവസാനം ചത്ത് കുഴിച്ചിടാൻ കൊണ്ടുചെല്ലുമ്പോൾ പറയുന്നു ഇത് നമ്മുടെ പള്ളി അല്ല എന്ന്. അതിനു കാരണം ഈ മെത്രാൻ മാറും അച്ചന്മാരും കേസ്സു കളിച്ചു പള്ളികൾ വേറെ സഭക്കാര് കൊണ്ടുപോകുന്നു. ഈ കേസ്സു കളിക്കാൻ ഉള്ള പണവും ഇവർ നമ്മെ പിഴിഞ്ഞ് ആണ് ഉണ്ടാക്കി കേസ്സു തോറ്റു കൊടുക്കുന്നത്. പള്ളി പോയി, ശവക്കോട്ട എടുത്തുകൊണ്ടു പോരാനും പറ്റുമോ. ഇവമ്മാരുടെ പറിഞ്ഞ കൂദാശാ ചൊല്ലി വെള്ളം തളിക്കാതെ സ്വർഗ്ഗത്തിലും പോകാനും പറ്റില്ല. ഞാൻ നോക്കിയിട്ടു ഇതിനൊരു പരിഹാരം ഈ പള്ളി പണിയാൻ കൊടുക്കുന്ന പണം വല്ല പാവങ്ങൾക്ക് വീട് വെക്കാൻ കൊടുക്കുക. എന്നിട്ടു നമ്മൾ മരിക്കുമ്പോൾ നമ്മുടെ പറമ്പിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെ ശവ സംസ്കാരം നടത്തുകയോ കത്തിച്ചു കളയുകയോ ചെയ്യുക. ഇന്നലെ ഇതിനൊരു അറുതി വരൂ
JOHN 2018-04-10 14:43:48
വേണം പൊതു ശ്മശാനങ്ങൾ എല്ലാ പഞ്ചായത്തിലും. എങ്കിലേ ഈ പരോന്നഭോജികൾ ആയ കുർബാന തൊഴിലാളികളുടെ ഈ തോന്ന്യവാസം അവസാനിക്കു. യുദ്ധങ്ങളിൽ പോലും ശത്രു പടയാളികളുടെ ശവ ശരീരത്തെ ആദരിക്കുന്നവർ ആണ് പട്ടാളക്കാർ. ഇതുപോലുള്ള നെറികേടിനു കൂട്ട് നിന്നിട്ടു ഈ പോഴൻ പാതിരിമാർ ഞായറാഴ്ച യാതൊരു ഉളുപ്പുമില്ലാതെ പ്രസംഗിക്കും സഹോദരന്മാരെ സ്നേഹിക്കണം യേശു കാണിച്ച വഴിയേ നടക്കണം എന്നൊക്കെ.
എന്ത് ചെറ്റത്തരം കാണിച്ചാലും തലച്ചോറ് ഇവറ്റകൾക്ക് പണയം വെച്ച ആടുകൾ എന്ന് അവർ പേരിട്ടിരിക്കുന്ന അല്മായർകു മനസ്സിലാവില്ല. രാജ്യത്തെ നീതി ന്യായ വ്യവസ്ഥകളെ വെല്ലു വിളിക്കുന്ന ഇവറ്റകളുടെ പിറകെ നടന്നു സമയവും പണവും കളയുന്നു.
V.George 2018-04-10 21:44:15
I believe in the Most Saintly Moran Mor K.P.Yohannan Bishop. He was  there before Jesus christ. K.P. Yohannan is truly a bishop in the order of Melchisadeck. Bishop Yohannan ordained Jesus, Jesus ordained St. Peter and St. thomas, St. peter ordained the Patriarch and St. thomas ordained Catholicose. Any way Bishop K.P. Yohannan is greater than any Patriarch, catholicose and even Pope. If you want to go to heaven after death  leave Patriarch group and Catholicose group. You are most welcome to the K.P. Yohannan's true church of god. Don't worry about the ordinary burial, come to Yohannan's church, we will provide you a burial in frankenscen.
anti-Orthoox 2018-04-10 23:02:42
എന്റെ ഓര്‍ത്തഡോക്‌സ് വിശ്വാസി
ഞങ്ങളുടെ കര്‍ദ്ദിനാള്‍, ഞങ്ങളുടെ ഭൂമി, അത് വിറ്റാലും ചുട്ടാലും മറ്റുള്ളവര്‍ക്ക് എന്തു കാര്യം.?
അതല്ലല്ലൊ ഇവിടെ വിഷയം. വിശ്വാസികളുടേത് അല്ലേ പള്ളി? ആ പള്ളിയില്‍ ഭൂരിപക്ഷം വിശ്വാസികള്‍ പറയുന്നതല്ലെ നടക്കേണ്ടത്? അവരുടെ പള്ളി നിങ്ങള്‍ ഏറ്റെടുത്താല്‍ അവര്‍ എവിടെ പോകും? ഉദാഹരണംമണര്‍കാട് പള്ളി. ആ ഇടവകക്കാരുടെതല്ലെ ആ പള്ളി.
പിന്നെ ക്രിസ്തു തന്നെ വിദേശിയായിരുന്നു. തോമ്മാശ്ലീഹായും. പിന്നെ പോര്‍ട്ടുഗീസുകാരോട് ഇത്ര അയിത്തം എന്തിനു?
ആര്‍.എസ്.എസ് കാര്‍ ഒന്നു കണ്ണുരുട്ടിയാല്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു പോകാന്‍ മടിക്കാത്തവരണ് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം. കത്തോലിക്കരും പെന്തകൊസ്തുകാരും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തും.
യേശു 2018-04-10 23:35:41
നിങ്ങൾ ആരും ദുഖിക്കേണ്ട . എന്റെ ശവശരീരം കടം വാങ്ങിയ ശവക്കല്ലറയിലാണ് അടക്കിയത് .  ഇന്ന് ആയിരിയ്ക്കണക്കിനു രൂപ മുടക്കി മാർബിളിൽ പണിത് കല്ലറകളിൽ  എത്ര മഹാന്മാരാണ് ഉയർത്തെഴുന്നേൽക്കാൻ കഴിയാതെ  മരിച്ചു കിടക്കുന്നത് 

'ഉലക മഹാന്മാർ പലവരും ഉലകിൽ ഉറങ്ങുന്നു കല്ലറയിൽ 
നിങ്ങൾ  യേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുക '

Kunjaadu 2018-04-11 04:45:31
ചാക്കോവ ഓർത്തോ ആടുകളെ നിങ്ങൾ എന്തിനാ ശവം തീനികളായ മെത്രാൻ മാരുടെയും അച്ഛൻ മാരുടെയും വാക്കു കേട്ട് പരസ്പരം കടിച്ചുകീറുന്നത്. നരകം എന്നൊരു സംഭവം ഇല്ല എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞത് നിങ്ങൾ അറിഞ്ഞില്ലേ. അതുകൊണ്ടു അച്ഛന്മാര് കൂദാശാ ചെയതാലും ഇല്ലെങ്കിലും, പള്ളിക്കകത്തു അടക്കിയാലും തെമ്മാടിക്കുഴിയിലോ പൊതു ശ്മശാനത്തിൽ അടക്കിയാലും നമ്മൾ എല്ലാവരും സ്വർഗത്തിൽ തന്നെ എത്തും. അതുകൊണ്ടു യോജിച്ചു പോകുക. നമ്മളെ തമ്മിൽ അടിപ്പിച്ചു നമ്മുടെ ചോര കുടിച്ചു അട്ടയെപ്പോലെ ചീർത്തു നടക്കുന്ന ഈ പുരോഹിതരെ ബഹിഷ്‌ക്കരിക്കുക. ചുരുക്കം ചില വൈദികർ ഉണ്ട് നമ്മളെ ശരിയായി നയിക്കുന്നവർ അവരെ തിരിച്ചറിയുക. ബാക്കി ഉള്ള കൂദാശാ കച്ചവടക്കാരെ ചാട്ട എടുത്തു പുറത്താക്കുക. 
anti paragi viswasi 2018-04-11 08:52:46
എന്റെ പറങ്കി വിശ്വാസി,അത് തന്നെയാണ് ഞങ്ങളും പറയുന്നത് ഞങ്ങളുടെ പളളി,ഞങ്ങളുടെ സെമിത്തേരി ഞങ്ങൾ അടക്കുകയോ അടക്കാതിരിക്കുകയോ ചെയ്യും അതിനു നിങ്ങൾക്കെ എന്ത്?വിശ്വാസികളുടേതാണ് പള്ളി അതിന്മേൽ തർക്കം ഉണ്ടാകുമ്പോൾ യഥാർത്ഥ അവകാശി ആരെന്നു കോടതി തീരുമാനിക്കും.വിധി നടപ്പാക്കുക തന്നെ ചെയ്യും.ചിലപ്പോൾ അല്പം താമസിക്കുമായിരിക്കും അത്രേ ഉള്ളു. ഞങ്ങൾക്ക് ആരോടും അയിത്തം ഇല്ല.വിരുന്നുവരുന്നവർ വിരുന്നകാരായി തന്നെ നിൽക്കണമെന്ന് മാത്രം.ആരെങ്കിലും കണ്ണുരുട്ടുമ്പ്ൾ വിശ്വാസം മാറ്റുന്നവർ ഞങ്ങളല്ല.യൂറോപ്പിലുള്ള നിങ്ങളുടെ പള്ളിയിൽ നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും ആരാണ് വിശ്വാസം മാറ്റിയതെന്നെന്നു.
ORTHODOX VISWASI 2018-04-11 09:04:58
സ്വർഗം ഉണ്ടോ നരകം ഉണ്ടോ എന്ന് തീരുമാനിക്കുന്നത് പോപ്പ് ആണോ?പോപ്പ് പറയുന്നതാണോ യേശു പറയുന്നതാണോ വിശ്വാസികൾ സ്വീകരിക്കേണ്ടത്?ഭൂമി പരന്നതാണെന്നുപോപ്പ് പറഞ്ഞാൽ പരന്നതാകുമോ?ഗലീലിയോയെ കൊന്നത് തെറ്റായി പ്പോയെന്നു പിന്നീട് മനസ്സിലായില്ലേ.ഇവിടെ ഏതെങ്കിലും മെത്രാന്റെയോ അച്ചന്റെയോ തീരുമാനം അനുസരിച്ചല്ല മരിച്ച ആളിന്റെ കുടുംബം പ്രവർത്തിച്ചത്.ആ കുടുംബത്തിന്റെ ആവിശ്യം അനുസരിച്ചാണ് അച്ചന്പ്രവർത്തിച്ചത്. നിയമാനുസരണം നിയമിക്കപ്പെട്ട വികാരികർമ്മങ്ങൾ നടത്തണമെന്നുള്ളത് ആ കുടുംബത്തിന്റെ ആവശ്യം ആയിരുന്നു.അല്പം കാത്തിരിക്കേണ്ടി വന്നെങ്കിലും ആ കുടുംബത്തിന്റെ ആഗ്രഹ പ്രകാരം അടക്കം നടത്തുകയും ചെയ്തു. 
Philip 2018-04-11 13:03:25
ഓർത്തോഡോക്സ് വിശ്വാസി , ആന്റി വിശ്വാസി, ജബോഉപായ വിശ്വാസി
ഒന്ന് ഓർത്തോ, ഒരു നാൾ വിശ്വാസികൾക്ക് സുബോധം ഉണ്ടാകും, അന്ന് അവർ ഇടയന്മാർക്കു എതിരെ തിരിയും.  അന്ന് നിങ്ങൾ ദൈവ വിശ്വാസി ആയി മാറാൻ അത് ഇടയാക്കട്ടേ... കുഞ്ഞാടുകൾക്കു ഇടയനെ കൊണ്ടല്ല , ഇടയന്മാർക്കു കുഞ്ഞാടുകളെ കൊണ്ടാണ് ആവശ്യം.  ഈ സഭകൾ ദേവസ്വം ബോർഡ് പോലെ ഭരിക്കപ്പെടുന്ന കാലം വിദൂരമല്ല . പിന്നെ രാഷ്ട്രീയക്കാർക്ക് ഈ തമ്മി തല്ലു പ്രയോജനം ചെയ്യുന്നു എന്ന് അവർ കരുതുന്നതാണ് പ്രശ്നം . 
ORTHODOX VISWASI 2018-04-11 15:40:03
പീലിപ്പോസ് ചേട്ടാ ഞങ്ങൾ സുബോധം ഉള്ള ദൈവ വിശ്വാസികൾ ആണ്.ഞങ്ങളുടെ പിതാക്കന്മാർ പകർന്നുതന്ന വിശ്വാസം ഞങ്ങൾ കാത്തു സൂക്ഷിക്കും.ഞങ്ങളുടെ സ്വാതന്ദ്ര്യം ഒരു വിദേശിക്കും അടിയറവു വയ്ക്കില്ല.അധിനിവേശ ശക്തികളുടെ അടിമയാകില്ല.ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥകൾ പൂർണ്ണമായി ഉൾകൊണ്ടുകൊണ്ടു തികച്ചും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സഭയാണ് ഞങ്ങളുടേത്.ഞങ്ങളുടെ ഇടയന്മാരെ ഞങ്ങൾ തിരഞ്ഞെടുക്കുന്നു.മറ്റാരെങ്കിലും അടിച്ചേൽപ്പിക്കുന്നതല്ല.ഇടയന്മാരും ആടുകളും പരസ്പര പൂരകങ്ങളാണ്‌.ദേവസം ബോർഡ് പോലെയുള്ള സംവിധാനങ്ങൾ വേണ്ടത് സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ പ്രാപ്തി ഇല്ലാത്തവർക്കാണ്.ഞങ്ങൾക്ക് അതിന്റെ ആവിശ്യം ഇല്ല.കണക്കും ബഡ്ജറ്റും ഇല്ലാത്തവർക്കാണ്  
from social media 2018-04-12 08:04:18
പ്രിയ എന്റെ സഹോദരങ്ങൾക്കു ,,

ഞാൻ കോട്ടയം ഭദ്രസനത്തിലെ ചെറിയപള്ളി മെമ്പർ ആണ് ,ഇ പോസ്റ്റ് ഇടുവാൻ കാരണം കോട്ടയത്തെ യാക്കോബായക്കാരുടെ പള്ളികൾക്കു എതിരെ അഭി :ദിയസ്കോറോസ് തിരുമേനിയും ഭദ്രസന  കൗൺസിലും  ചേർന്നുകൊണ്ട് അവരുടെ പള്ളികൾക്കു എതിരെ ഇപ്പോൾ കേസ് കൊടുത്തതായി   സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അറിയാൻ സാധിച്ചു ,ഞാൻ തിരക്കിയപ്പോൾ ഇ പള്ളികൾ എല്ലാം നിലവിൽ യാക്കോബായ ക്കാരുടെ കോട്ടയം ഭദ്രസനത്തിന്റെ കീഴിൽ ആണെന്നും അവരുടെ മെത്രാപ്പോലീത്തയായ തീമോത്തിയോസ് തിരുമേനിയാണ് ഭരിക്കുന്നതും എന്നും കഴിഞ്ഞ 22 വര്ഷങ്ങളായി കോട്ടയത്തു ഒരു കക്ഷി വഴക്കു ഇല്ലന്നും രണ്ടു കൂട്ടരുടെയും വൈദികർ പരസ്പരം എല്ലായിടവകയിലും കല്യാണം മറ്റു ചടങ്ങുകളിൽ പങ്കെടുക്കുവാറുണ്ട് എന്നും അറിയുവാൻ സാധിച്ചു ,കോട്ടയത്തെ ഞങ്ങളുടെ പ്രിയ തിരുമേനി അഭി:ഇവാനിയോസ് തിരുമേനിക്കു ഒരു നിർബന്ധം ഉണ്ടായിരുന്നു കോട്ടയതു ഒരു കാരണ വശാലും കക്ഷി വഴക്കു ഉണ്ടാകരുത് എന്ന് ,മണർകാട് പള്ളിക്കു എതിരെ നമ്മൾ കേസ് കൊടുത്തപ്പോൾ അന്ന് എതിര്ത്ത രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല ,ഒന്ന് പരിശുദ്ധ ദിദിമോസ് ബാവയും ,അഭി : ഇവാനിയോസ് തിരുമേനിയും ,പിന്നീട് തിരുമേനി കാലം ചെയ്തപ്പോൾ കോട്ടയം ഭദ്രസനത്തിനു മെത്രാപ്പോലീത്ത ഇല്ലാതെ വരിക യും സുപ്രിം കോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് ദിയസ്കോറസ് തിരുമേനിയെ കോട്ടയത്തെ സഹായ മെത്രാനായി പരിശുദ്ധ ബാവ നിയമിച്ചതും ,പിന്നീട് കോട്ടയത്തെ യാക്കോബായ പള്ളികളിൽ ദിയസ്കോറസ് തിരുമേനി വൈദികരെ നിയമിക്കുകയും ചെയ്തു ,എന്നാൽ ഇ വൈദികരെ നമ്മൾ എന്തിനു നിയമിച്ചു ?1934 പ്രകാരമുള്ള ഭരണഘടന പ്രകാരമുള്ള ലിസ്റ്റിൽ പെട്ട ദേവാലയത്തിൽ നമ്മുക്ക് നിയമിക്കാനുള്ള അവകാശത്തെ പ്രതിയാണ് നിയമിച്ചത് ,പക്ഷെ അവർക്കു വേണ്ടങ്കിലോ ,അവർ അംഗീകരിക്കാതെ നമ്മുക്ക് നിർബന്ധിച്ചു കോടതി വിധിയുടെ ബലത്തിൽ അവരെ എങ്ങനെ പുറത്താക്കിട്ടു ജനം ഇല്ലാത്ത ദേവാലയങ്ങൾ നമ്മൾ എന്ത് ചെയ്യും ?അതോ നമ്മുക്ക് ജനത്തെ വേണ്ടേ ?ജനത്തിനു നമ്മളെ വേണ്ടങ്കിൽ ഏതു കോടതി വിചാരിച്ചാലും നമ്മുക്ക് എന്ത് ചെയ്യുവാൻ പറ്റും ?നിലവിലെ സാഹചര്യത്തിൽ കോട്ടയത്തു  നമ്മൾ എന്തിനു കേസ് കൊടുത്തു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല ,ഇ കേസ് മൂലം നമുക്കാണ് നഷ്ടവും ,കോടിക്കണക്കിനു രൂപ ,നമ്മൾ പിരിച്ചിട്ടു അത് വക്കിലിനും മറ്റും നൽകുന്നു ,സത്യത്തിൽ എന്ത് നേട്ടം ?ഒന്ന് ഓർക്കുക ഞങ്ങളുടെ ഇടവക പള്ളിയിൽ നിന്നും യാക്കോബായക്കാർ അവസാനമായി പിരിഞ്ഞു പോയത് 1992 ലാണ് ,എന്നാൽ നിലവിൽ ഇവിടെ ഇപ്പോഴും 88 വീട്ടുകാർ യാക്കോബായക്കാരായി നിൽക്കുന്നു എന്നാൽ അവർ അവരുടെ കോട്ടയത്തെ സിംഹാസനപള്ളിയിൽ കൂടിവരുന്നു ,ശവ സംസ്കാര ക്രെമീകരണങ്ങൾ കോട്ടയത്തെ പുത്തെൻപള്ളിയിൽ ഇരുകൂട്ടരും തുല്യ അവകാശത്തിൽ കൊണ്ടുപോകുന്നു 

എന്ത് സമാധാനത്തോടെ ഞങ്ങൾ പോകുന്നു ,എന്റെ സഹോദരിയെ യാക്കോബായിലോട്ടാണ് വിവാഹം ചെയ്തു അയച്ചിരിക്കുന്നത് ,അന്ന് നമ്മുടെ വൈദികരും അവരുടെ ദേവാലയത്തിൽ പ്രേവേശിച്ചിരുന്നു ,പ്രാത്ഥനകൾ ചൊല്ലിയിരുന്നു ,പക്ഷെ ജൂലൈ മൂന്നിന് ശേഷം നമ്മുടെ ദിയസ്കോറോസ് തിരുമേനി അച്ചന്മാരെ അവരുടെ പള്ളിയിൽ നിയമിക്കുകയും ,ഞങ്ങളുടെ സമീപ ദേവാലയമായ പാണംപടി പള്ളിക്കു എതിരെ കേസ് നൽകിയതും വളരെ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ഠിച്ചിരിക്കുന്നതു ,പരസപരം സഹോദരങ്ങളായി കഴിഞ്ഞിരുന്നവർ ഇപ്പോൾ ശത്രുക്കൾ ആയി .വെള്ളൂർ പാലാമ്പടം പള്ളിയിൽ കല്യാണ ചടങ്ങിൽ വന്ന നമ്മുടെ അച്ചന്മാരെ യാക്കോബായ ക്കാർ താഴെ നിർത്തി ,പള്ളി പൂട്ടിക്കുവാൻ വന്നതാണോ എന്നുള്ള ചോദ്യവും (ഈയുള്ളവൻ നേർ സാക്ഷ്യ )

സത്യത്തിൽ കോട്ടയത്തു നമ്മളുടെ ആൾക്കാരുടെ കൊഴിഞ്ഞു പോക്ക് കാണാതെ കേസുമായി പോകുന്ന മെത്രാച്ചൻ കോട്ടയം ഭദ്രസനം ആളില്ല പള്ളിയാകും ,കോട്ടയത്തെ തങ്കു ബ്രദർ നമ്മുടെ സഭയുടെ ആല്മീയ പുത്രൻ ആയിരുന്നല്ലോ ?ഇപ്പോഴോ നമ്മൾ കേസ് നടത്തി നടന്നപ്പോൾ നമ്മുടെ ആൾക്കാർ അങ്ങോട്ട് ഒഴുകി ഏകദേശം പല പള്ളികളിലായി  12000 വീട്ടുകാർ അങ്ങോട്ട് മാറിയിരിക്കുന്നു ,സംശയം ഉള്ളവർ കോട്ടയം ഭദ്രസന കൗൺസിലുമായി ബന്ധപെടുക ,പുതുപ്പള്ളിയിൽ നമ്മുടെ സമ്മേളനം എത്ര പേര് പങ്കെടുത്തു ? ഇതൊന്നും കുറ്റമായി പറയുകയല്ല ,ദയവായി കേസ് ഇല്ലാതാക്കുക ,ഇനി കേസ് നിർബന്ധമുള്ളവർ സ്വയം കേസ് നൽകുക 
ഒന്നുപറയുന്നു കോട്ടയം ഭദ്രസനത്തിൽ ഇനി കേസിന്റെ പേരിൽ എന്തേലും പ്രശനങ്ങൾ ഉണ്ടായാൽ നമ്മളാണ് നാറുന്നത്ത് 

വർഗീസ് താഴെത്തെങ്ങാടി
Philipose 2018-04-12 11:09:47
പ്രിയ വര്ഗീസ് ,
തങ്ങളുടെ ഉദ്ദേശവും മനസ്സും മനസ്സിലാകും. ഒരു സാധാരണ വിശ്വാസിയുടെ മനസ്സാണ് അത്. ഒരു സാധാരണ വിശ്വാസിക്ക് വഴക്കില്ലാതെ രണ്ടു വിഭാഗത്തിലെയും സഹോദരങ്ങൾ തമ്മിൽ സ്നേഹിച്ചു സഹകരിച്ചു പോകണം എന്നാണു ആഗ്രഹം. പരസ്പരം വിവാഹത്തിന് സമ്മതിച്ചും ബന്ധങ്ങൾ നിലനിർത്തി പോകണം എന്നാണ് നല്ല ശതമാനത്തിന്റെയും ആഗ്രഹം. അമേരിക്കയിൽ കുട്ടികൾ തങ്ങളുടെ വധൂ വരന്മാരെ കണ്ടെത്തുമ്പോൾ കക്ഷി അവർക്കു ഒരു പ്രശ്നമേ അല്ല. എന്നാൽ നിർഭാഗ്യവശാൽ കുറെ തീവ്ര വാദികൾ രണ്ടിടത്തും ഉണ്ട്. ഞാനും കോട്ടയം ഭദ്രാസനം ഒരു മാതൃക ആയി കണ്ടിരുന്നു. എന്നാൽ ഇന്ന് അവിടെ പിശാച് അവിടെ പ്രശ്നമുണ്ടാക്കി... സഹിക്കാം...
anti-Orthodox 2018-04-12 12:26:18
The Jacobites should join with the Malankara Catholic Church en masse. After all it is the same faith, same customs and same rites.
Only difference is that the head is in Rome not in Antiyokh. Catholic Church is also the true church of Christ with Peter as the vicar.

മടുത്ത വിശ്വാസി 2018-04-12 14:13:56
കുരുടൻ കുരുടന്മാരെ നയിക്കുന്ന സഭകൾ ആണ് ഈ വഴക്കിനെല്ലാം കാരണം. തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന പുരോഹിതന്മാർ ആണ് ഈ വഴക്കിനെല്ലാം കാരണം. ഇതൊന്നു രമ്യമായി തീർക്കാൻ ഈ മെത്രാന്മാർക്കൊന്നും ഒരു താല്പര്യവും ഇല്ല. കോടതി വ്യഹാരം എന്നൊക്കെ പറഞ്ഞു പാവപ്പെട്ടവന്റെ പൈസ അടിച്ചു മാറ്റാൻ ഇവർക്ക് എന്നും കേസ്സു വേണം.
പഠിക്കാൻ ബഹു മിടുക്കരായവർ വല്ല എങ്ങിനീറോ ഡോക്ടറോ എം ബി എ കാരോ ഒക്കെ ആവും. അതിനുപറ്റാത്തവർ വല്ല സർക്കാർ ജോലിയും സംഘടിപ്പിക്കും അതിനും കഴിയാത്തവർ കച്ചവടക്കാരോ അല്ലെങ്കിൽ ഗൾഫിൽ പോയി രക്ഷപെടും. ഇതൊന്നും പറ്റാത്തവർ ആണ് രാഷ്ട്രീയക്കാർ.  മേൽപ്പറഞ്ഞ ഒന്നിനും പറ്റാത്തവർ ആണ് ഭൂരിപക്ഷം പുരോഹിതരും. എന്നിട്ടു സെമിനാരി പഠനവും കൂടാതെ കൂലിക്കു ബൈബിൾ തീസ്സ്സ് എഴുതിച്ചു ഏതെങ്കിലും ഉടായിപ്പു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുക്കും. ഇങ്ങനെ യുള്ളവർ ആണ് ഉന്നത വിദ്യാഭ്യാസം നേടിയ അല്മായരെ ആത്മീയതയും ബൈബിളും പറഞ്ഞു മനസ്സിലാക്കുന്നത് എന്നതാണ് കഷ്ടം. ഇല്ലാത്ത നരകവും സ്വർഗ്ഗവും പറഞ്ഞു പേടിപ്പിച്ചു കൊതിപ്പിച്ചു ജനത്തെ പറ്റിക്കുന്നത്. ഇവർക്ക് വേണ്ടി തല്ലു കൊളളാനും പള്ളി പിടിക്കാനും നടക്കുന്ന കഴുതകൾക്കു ഇതൊന്നും മനസ്സിലാവില്ല.
alex koratty 2018-04-12 19:20:32
naaaaanam ketta chritians
anti-parangi 2018-04-13 09:24:21
നിയമപരമായും ധാർമികമായും നിലനില്പില്ലാതായ യാക്കോബായ സഭ കാത്തോലിക്കാ സഭയിൽ ചേരുന്നതാണ് നല്ലതു.എന്നാൽ അവരുടെ വിശ്വാസം ഒന്നായ കാര്യം അറിഞ്ഞില്ല.കൽക്കദോക്യ സിനഡ് തീരുമാനം യാക്കോബായ സഭ അംഗീകരിച്ചോ അതോ കത്തോലിക്ക സഭ അത് ഉപേക്ഷിച്ചോ?അതുപോലെ ഇരുസ്വാഭാവ വാദം അമലോത്ഭവ വാദം ഇവ കത്തോലിക്കാ സഭ ഉപേക്ഷിച്ചോ അതോ യാക്കോബായ സഭ അത് സ്വീകരിച്ചോ?എന്തായാലും സഭകളുടെ എണ്ണം കുറയുന്നതാണ് നല്ലതു.കത്തോലിക്കാ സഭയിൽ ചേർക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക അല്ലെങ്കിൽ ബിഷപ്പ് യോഹന്നാൻ അവരെ ചേർക്കാൻ തയ്യാറായി നിൽക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക