Image

ബ്രസീലിലെ ജയിലില്‍ കലാപം; 20 പേര്‍ കൊല്ലപ്പെട്ടു

Published on 10 April, 2018
ബ്രസീലിലെ ജയിലില്‍ കലാപം; 20 പേര്‍ കൊല്ലപ്പെട്ടു
വടക്കന്‍ ബ്രസീലിലെ ബെലേം നഗരത്തിലുള്ള ജയിലുണ്ടായ കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ തടവുകാര്‍ നടത്തിയ ശ്രമത്തിനിടെയാണ് മരണം. തടവുകാരുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റു. 

ബെലേം നഗരത്തിലെ സാന്റാ ഇസബേല്‍ ജയിലിലാണ് സംഭവം. ആയുധങ്ങളുമായി ജയിലിന് പുറത്തെത്തിയ സംഘത്തിന്റെ സഹായത്തോടെ കൂട്ടത്തോടെ രക്ഷപ്പെടാനായിരുന്നു തടവുകാരുടെ ശ്രമം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം. തടവുകാരില്‍ ആരെങ്കിലും രക്ഷപ്പെട്ടോ എന്നത് അന്വേഷിക്കുകയാണെന്ന് ജയിലധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ബ്രസീലിലെ മനൗസില്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക