Image

ഒക്കലഹോമ അദ്ധ്യാപകസമരം ഒമ്പതാം ദിവസം-സ്‌ക്കൂളുകള്‍ അടഞ്ഞു കിടക്കുന്നു

പി.പി. ചെറിയാന്‍ Published on 11 April, 2018
ഒക്കലഹോമ അദ്ധ്യാപകസമരം ഒമ്പതാം ദിവസം-സ്‌ക്കൂളുകള്‍ അടഞ്ഞു കിടക്കുന്നു
ഒക്കലഹോമ: ഒക്കലഹോമ പബ്ലിക്ക് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ ഏപ്രില്‍ 2ന് ആരംഭിച്ച സമരം 9-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ പൊതുവിദ്യാഭ്യാസരംഗം വിദ്യാഭ്യാസ രംഗം നിശ്ചലമായി. ശമ്പള വര്‍ദ്ധനവും, സ്‌ക്കൂള്‍ ഫണ്ടിങ്ങ് വര്‍ദ്ധനവും ആവശ്യപ്പെട്ടാണ് അദ്ധ്യാപകര്‍ സമരം ആരംഭിച്ചത്. ഒക്കലഹോമ സംസ്ഥാനത്തെ വലിയ സിറ്റികളെ സമരം സാരമായി ബാധിച്ചു. 500000 മുതല്‍ 700000 വരെയുള്ള വിദ്യാര്‍ത്ഥികളാണ് സമരത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നത്.

ഇതിനിടെ ഒക്കലഹോമ ഗവര്‍ണ്ണര്‍ അദ്ധ്യാപകരുടെ ശമ്പളം 6,100 ഡോളര്‍ വര്‍ദ്ധിപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്തിയെങ്കിലും, മൂന്നുവര്‍ഷത്തിനുള്ളില്‍ 10,000 ഡോളര്‍ വര്‍ദ്ധനവ് വേണമെന്നാണ് അദ്ധ്യാപക യൂണിയന്റെ ആവശ്യം. അദ്ധ്യാപകരും ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍, ഒക്കലഹോമയിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനാ നേതാക്കള്‍ സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഒമ്പതാം ദിവസത്തേക്ക് പ്രവേശിച്ചതോടെ രക്ഷാകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ യഥാസമയം നടത്തുന്നില്ലെങ്കില്‍ നിലവില്‍ അംഗീകരിച്ച ഫണ്ടിങ്ങ് പോലും നഷ്ടപ്പെടുമെന്നാണ് ഒക്കലഹോമ സ്‌ക്കൂള്‍ സൂപ്രണ്ട് അറിയിച്ചത്.

ഒക്കലഹോമ അദ്ധ്യാപകസമരം ഒമ്പതാം ദിവസം-സ്‌ക്കൂളുകള്‍ അടഞ്ഞു കിടക്കുന്നുഒക്കലഹോമ അദ്ധ്യാപകസമരം ഒമ്പതാം ദിവസം-സ്‌ക്കൂളുകള്‍ അടഞ്ഞു കിടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക