Image

ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ

മൊയ്തീന്‍ പുത്തന്‍ചിറ Published on 11 April, 2018
ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ
ന്യൂയോര്‍ക്ക്: സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യുക എന്നതാണ് താന്‍ പഠിച്ച ഏറ്റവും വലിയ പാഠമെന്ന് വൈവിധ്യമാര്‍ന്ന ബിസിനസ് തന്ത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ഡി ഫ്രഷ് (ID Fresh) എന്ന തന്റെ കമ്പനിയെ അസൂയാവഹമായ നേട്ടത്തിലെത്തിച്ചതെന്ന് ലോക പ്രശസ്തനായ യുവ സംരംഭകന്‍ പി.സി. മുസ്തഫ.  നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍ (NANMMA) ന്യൂജഴ്‌സിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകപ്രശസ്തമായ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലും, തുടര്‍ന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലും പ്രത്യേകം ക്ഷണിതാവായി എത്തി തന്റെ വിജയഗാഥ അവതരിപ്പിക്കുക വഴി ലോകശ്രദ്ധ പിടിച്ചു പറ്റുകയും, സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്ത പിസി മുസ്തഫ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് യുഎന്‍ സഭയില്‍ പ്രസംഗിക്കാനെത്തിയതാണ്. സാമ്പത്തിക പ്രാരാബ്ധം മൂലം ആറാം കഌസില്‍ പഠനം നിര്‍ത്തേണ്ടിവരികയും പിന്നീട് സ്വപ്രയത്‌നം കൊണ്ട് കോഴിക്കോട് എന്‍.ഐ.ടിയിലും ബാംഗ്ലൂരു ഐഐഎമ്മിലും പഠിക്കുകയും പിന്നീട് ഏതാനും വര്‍ഷങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തതിനു ശേഷം മാതൃരാജ്യത്തു വന്നു സംരംഭത്തിലേക്കിറങ്ങുകയുമായിരുന്നു അദ്ദേഹം.

സമൂഹത്തിനു എന്തെങ്കിലും നല്ലത് ചെയ്യുകയെന്നതാണ് താന്‍ പഠിച്ച ഏറ്റവും നല്ല പാഠമെന്നും, സമൂഹത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഏതു നല്ല മാറ്റവും ആദ്യം തന്നില്‍ നിന്നും തുടങ്ങണമെന്നും, ഉപഭോക്താവിനെ വിശ്വസിക്കുകയാണ് അവരുടെ വിശ്വാസം നേടാനുള്ള ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് തന്ത്രമെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പ്രമുഖ വ്യക്തികളുമായി നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന 'The Unshakable You' എന്ന പുസ്തകത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. തുടക്കത്തില്‍ അനുഭവിച്ച വെല്ലുവിളികളെക്കുറിച്ചും താന്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെ അടിയറവ് വെക്കാതെ തന്നെ അതിനെ എങ്ങനെ തരണം ചെയ്തു എന്നും സദസ്സുമായി അദ്ദേഹം പങ്കുവെച്ചു.  

യു എ നസീര്‍ സ്വാഗതം ആശംസിച്ചു. സമദ്  പൊന്നേരി പരിപാടി നിയന്ത്രിച്ചു. അസീസ് ആര്‍വി ങങചഖയുടെയും മെഹബൂബ് കിഴക്കേപ്പുര 'നന്മ'യുടെയും അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ നടത്തിവരുന്ന വിവിധ സാമൂഹിക സാംസ്‌കാരിക കാരുണ്യ  പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരണം നല്‍കി. ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) പ്രസിഡന്റ്  ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ശ്രീമതി ലാലി കളപ്പുരക്കല്‍, അനിയന്‍ ജോര്‍ജ്, ജോസ് വര്‍ക്കി  (മഹാരാജാ ഫുഡ്‌സ്) എന്നിവര്‍ പി.സി. മുസ്തഫക്കും പുതിയ സംഘടനയായ നന്മക്കും ആശംസകളും എല്ലാവിധ പിന്തുണകളും നേര്‍ന്നു.  

സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെയും, സ്ത്രീകളുടെയും ചോദ്യങ്ങള്‍ക്ക് മുസ്തഫ വിശദമായ മറുപടി നല്‍കി. അന്‍സാര്‍ കാസിം മുഖാമുഖം നിയന്ത്രിച്ചു. സറിന്‍ ജലാല്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട് തയ്യാറാക്കിയത്: മുസ്തഫ കാരശ്ശേരി

ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ ഉപഭോക്താവിനെ വിശ്വസിക്കുകയാണ് ഏറ്റവും നല്ല വിപണന തന്ത്രം: പി.സി. മുസ്തഫ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക