Image

എസ്‌.എം കൃഷ്‌ണ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നുവെന്ന്‌ സൂചന

Published on 11 April, 2018
എസ്‌.എം കൃഷ്‌ണ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നുവെന്ന്‌ സൂചന


ബംഗളൂരു: കോണ്‍ഗ്രസ്‌ വിട്ട്‌ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി എസ്‌.എം കൃഷ്‌ണ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നുവെന്ന്‌ സൂചന. ഒരു വര്‍ഷം മുന്‍പാണ്‌ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച്‌ എസ്‌.എം കൃഷ്‌ണ ബി.ജെ.പിയില്‍ ചേര്‍ന്നത്‌.

എന്നാല്‍ വാര്‍ത്തയോട്‌ പ്രതികരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായില്ല. തനിക്കറിയില്ലെന്നായിരുന്നു മറുപടി.

എല്ലാവര്‍ക്കും സ്വാഗതമെന്നും എന്നാല്‍ ഇതേപ്പറ്റി വിവരമില്ലെന്നും മറ്റൊരു കോണ്‍ഗ്രസ്‌ നേതാവ്‌ കെ റഹ്മാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ ബി.ജെ.പി ഇക്കാര്യം നിഷേധിച്ചു. കോണ്‍ഗ്രസിന്റെ നിരാശയാണ്‌ ഇങ്ങനെയുള്ള കഥകള്‍ മെനയുന്നതെന്ന്‌ ബി.ജെ.പി വക്താവ്‌ എസ്‌ പ്രകാശ്‌ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക