Image

പാരീസില്‍ പാഴ്‌സല്‍ ബോംബ്‌ സ്‌ഫോടനം: ഇന്തോനേഷ്യന്‍ എംബസിക്ക്‌ നാശം

Published on 21 March, 2012
പാരീസില്‍ പാഴ്‌സല്‍ ബോംബ്‌ സ്‌ഫോടനം: ഇന്തോനേഷ്യന്‍ എംബസിക്ക്‌ നാശം
പാരീസ്‌: പാരീസിലെ ഇന്തോനേഷ്യന്‍ എംബസിക്ക്‌ മുന്നില്‍ പാഴ്‌സല്‍ ബോംബ്‌ സ്‌ഫോടനം. സ്‌ഫോടനത്തില്‍ എംബസിക്ക്‌ നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. ഇന്നു പുലര്‍ച്ചെയാണ്‌ സംഭവം. നഗരത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന എംബസി ഓഫീസ്‌ കെട്ടിടത്തിന്‌ മുന്നിലായിരുന്നു സംഭവം.

സ്‌ഫോടനത്തിന്റെ ആഘാതം 50 മീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. എന്നാല്‍ ആളപായമില്ല. മൂന്നു പേരടങ്ങുന്ന സംഘമാണ്‌ പാഴ്‌സല്‍ ഉപേക്ഷിച്ചതെന്ന്‌ ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക