Image

വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ 14ന്

ഷോളി കുമ്പിളുവേലി Published on 11 April, 2018
വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ 14ന്
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 14 ശനിയാഴ്ച വൈകിട്ട് 6നു യോങ്കേഴ്‌സിലുള്ള മുംബൈ - സ്‌പൈസസ് റെസ്റ്ററന്റില്‍ നടത്തും. പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍, ഡീക്കന്‍ ഗീവര്‍ഗീസ് കോശി ഈസ്റ്റര്‍ സന്ദേശവും വേള്‍ഡ് യോഗാ കമ്മ്യൂണിറ്റി ചെയര്‍മാന്‍ ഗുരു ദിലീപ് ജി. വിഷു സന്ദേശവും നല്‍കും.

തദവസരത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചു കൊണ്ട് വൈസ്‌മെന്‍ ക്ലബ്ബ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന വണ്‍ ഡോളര്‍ റെവല്യൂഷന്റ് വാര്‍ഷികവും നടത്തുന്നതാണ്. ക്ലബ്ബ് അംഗങ്ങള്‍ ഒരു ഡോളര്‍ വീതം ഓരോ ആഴ്ചയിലും കുടുക്കകളില്‍ നിക്ഷേപിക്കുകയും അങ്ങനെ ഓരോ കുടുംബവും സ്വരൂപിക്കുന്ന തുക, യോഗത്തില്‍ വച്ച് ക്ലബ്ബിന് കൈമാറുന്നതാണ്. റവ. ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യക്ക് ഈ തുക പിന്നീട് നല്‍കുന്നതാണ്.

ജോഷി തെള്ളിയാങ്കല്‍, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ഷൈജു കളത്തില്‍, കെ. കെ. ജോണ്‍സന്‍, ജിം ജോര്‍ജ്, ജോസ് മലയില്‍, ജോസ് ഞാറകുന്നേല്‍, ബെന്നി മുട്ടപ്പള്ളില്‍, റോയി മാണി, ഷിനു ജോസഫ്, സ്വപ്ന മലയില്‍, ലിസാ ജോളി, മിനി മുട്ടപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വിവിധ കലാപരിപാടികളും ഈസ്റ്റര്‍- വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. പോള്‍ ചാക്കോ തീമ്പലങ്ങാട്ട് ആണ് പരിപാടികളുടെ കോര്‍ഡിനേറ്റര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക