Image

മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ നായിക ഷീല അമേരിക്കന്‍ താരനിശയില്‍

Published on 11 April, 2018
മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ നായിക ഷീല അമേരിക്കന്‍ താരനിശയില്‍
ഹൂസ്റ്റണ്‍: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ച പ്രശസ്ത നടി ഷീലയുടെ നേതൃത്വത്തില്‍ കഴിവുറ്റ ഒരു പറ്റം കലാകാരന്‍മാരും കലാകാരികളുമായി സര്‍ഗ സന്ധ്യ എന്ന ഒരു താരനിശ ഈ വരുന്ന ജൂണ്‍, ജൂലായ് മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും നടത്തപ്പെടുന്നു. വലുതും ചെറുതുമായി മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒട്ടനവധി കലാസന്ധ്യകള്‍ നമുക്ക് സമ്മാനിച്ച ത്രിവേണി മൂവിസ് ഉടമ സുകുനായരാണ് ഈ പരിപാടിയുടേയും സംഘാടകന്‍. ഷീലയെ കൂടാതെ ജഗദീഷ്. കഴിഞ്ഞ കൊല്ലത്തെ ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി, MITmoosa ഫെയിംവിനോദ് കോവൂര്‍, പ്രമുഖ നായിക സ്വാസിക, പാട്ടുകാരായി സുനില്‍ കുമാര്‍, രഞ്ചിനി ജോസ്, ഷീലയുടെ മകനും ഫിലിം ആക്ടറുമായ വിഷ്ണു, കാര്യം നിസ്സാരം എന്ന കൈരളി ടിവിയിലെ ഏറ്റവും ഹിറ്റ് പ്രോഗ്രാമിന്റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും പങ്കെടുക്കുന്നു.

തന്നെ ഫോണില്‍ വിളിക്കുന്ന പലരും ചോദിക്കുന്നത് ഷീല ഏതെങ്കിലും സ്‌കിററില്‍ പങ്കെടുക്കുമോയെന്നാണെന്നും അതായിരിക്കും ഈ പ്രോഗ്രാമിന്റെ ഏറ്റവും  വലിയ പ്രത്യേകതയെന്നും സുകു നായര്‍ പറഞ്ഞു. ഷോ ബുക്ക് ചെയ്യുന്നതിനോ ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നതിനോ ത്രിവേണി മൂവീസുമായി നേരിട്ട് ബന്ധപ്പെടുവാനുള്ള നമ്പര്‍-8322368530/ 2814940855

മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ നായിക ഷീല അമേരിക്കന്‍ താരനിശയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക