Image

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു

Published on 11 April, 2018
അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു

അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 257 പേര്‍ മരിച്ചു. 247 യാത്രികരും 10 വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് അള്‍ജീരിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരില്‍ ഏറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്.

ബുധനാഴ്ച രാവിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിന് സമീപത്താണ് ഇല്യൂഷിന്‍ കഹ76 വിമാനം തകര്‍ന്നുവീണത്. തെക്കുപടിഞ്ഞാറല്‍ അള്‍ജീരിയയിലെ ബെച്ചാറിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് റിപ്പോര്‍ട്ട്. ബൗഫറിക് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നെന്നാണ് സൂചന. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക