Image

പോലീസിന് ആളുമാറിയിട്ടില്ല, പ്രതി ശ്രീജിത്ത് തന്നെ; ന്യായീകരിച്ച് റൂറല്‍ എസ്പി

Published on 11 April, 2018
പോലീസിന് ആളുമാറിയിട്ടില്ല, പ്രതി ശ്രീജിത്ത് തന്നെ; ന്യായീകരിച്ച് റൂറല്‍ എസ്പി

കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരായ ആരോപണങ്ങള്‍ തള്ളി റൂറല്‍ എസ്പി എ.വി. ജോര്‍ജ്. ജീവനൊടുക്കിയ വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്തെന്നും ആളുമാറിയല്ല ഇയാളെ പോലീസ് പിടികൂടിയതെന്നും റൂറല്‍ എസ്പി പറഞ്ഞു. ശ്രീജിത്തിനെതിരേയാണ് വാസുദേവന്റെ മകന്‍ ആദ്യം മൊഴി നല്‍കിയതെന്നും മൊഴിമാറ്റിയിട്ടുണ്ടോയെന്ന് ഉന്നത സംഘം പരിശോധിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി.

വീടാക്രമണത്തെത്തുടര്‍ന്നു വരാപ്പുഴയില്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന ആളല്ലെന്നു വാസുദേവന്റെ മകന്‍ ബിനീഷ് പറഞ്ഞിരുന്നു. ശ്രീജിത്തിന് പോലീസിന്റെ ക്രൂരമര്‍ദനമേറ്റിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്‌തെന്ന കാര്യം പരിശോധിക്കുമെന്നും എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക