Image

വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന്‌ ഹൈക്കോടതി

Published on 12 April, 2018
  വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന്‌ ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാന്‍സ്‌ കേസില്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന്‌ ഹൈക്കോടതി. കേസിലെ എഫ്‌.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന്‌ ഹൈകോടതി അറിയിച്ചു. കേസ്‌ മുതിര്‍ന്ന ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. തട്ടിപ്പ്‌ എസ്‌.എന്‍.ഡി.പി ശാഖകളില്‍ മാത്രമല്ല കേരളം മുഴുവന്‍ അന്വേഷണം നടത്തണം. വിജിലന്‍സിന്‌ പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.


അതേ സമയം, പിന്നാക്ക കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എന്‍ നജീബിനെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. കേസില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്റെ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വെള്ളാപ്പള്ളി ഉള്‍പ്പടെ അഞ്ച്‌ പേരെയാണ്‌ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക