Image

ശ്രീജിത്തിനെതിരെ മൊഴിനല്‍കാന്‍ സി.പി.എം സമ്മര്‍ദമെന്ന്‌ ആരോപണം

Published on 12 April, 2018
ശ്രീജിത്തിനെതിരെ മൊഴിനല്‍കാന്‍ സി.പി.എം സമ്മര്‍ദമെന്ന്‌ ആരോപണം


കൊച്ചി: പൊലിസ്‌ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴിനല്‍കാന്‍ സി.പി.എമ്മിന്റെ സമ്മര്‍ദമുണ്ടെന്ന്‌ യുവാവിന്റെ വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായ പരമേശ്വരന്റെ മകന്‍ ശരത്തിന്റേതാണ്‌ വെളിപ്പെടുത്തല്‍.

വാസുദേവന്റെ വീടുകയറി ആക്രമിച്ചത്‌ ശ്രീജിത്തും സംഘവുമാണെന്ന തന്റെ അച്ഛന്‍ പരമേശ്വരന്‍ സാക്ഷി പറഞ്ഞത്‌ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്താലാണെന്ന്‌ ശരത്‌ പറഞ്ഞു. വീട്‌ ആക്രമിക്കുമ്‌ബോള്‍ പരമേശ്വരന്‍ സ്ഥലത്ത്‌ ഉണ്ടായിരുന്നില്ല. ജോലിക്ക്‌ പോയതായിരുന്നുവെന്നും ശരത്‌ പറയുന്നു. സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്നു പരമേശ്വരന്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ഡെന്നിയാണ്‌ തന്റെ അച്ഛന്റെ മൊഴിക്ക്‌ പിന്നിലെന്നും ഇയാള്‍ വെളിപ്പെടുത്തി.

വാസുദേവനെ വീടുകയറി അക്രമിച്ച കേസിലാണ്‌ ശ്രീജിത്തിനെ പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ആക്രമണം നടത്തിയത്‌ ശ്രീജിത്തും സംഘവുമാണെന്ന്‌ മൊഴി നല്‍കിയത്‌ വാസുദേവന്റെ അടുത്ത വീട്ടിലെ പരമേശ്വരന്‍ എന്നയാളാണ്‌. ഈ മൊഴി പാര്‍ട്ടി സമ്മര്‍ദത്താലാണെന്നാണ്‌ മകന്റെ വെളിപ്പെടുത്തല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക