Image

ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌

Published on 12 April, 2018
 ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌

ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടല്‍ തടയണമെന്നാവശ്യവുമായി ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌. ഇക്കാര്യം ചൂണ്ടികാട്ടി അദ്ദേഹം ചീഫ്‌ ജസ്റ്റിസിനും ജഡ്‌ജിമാര്‍ക്കും കത്തയച്ചു. ഇതു തിരുത്താത്ത പക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ പിഴവായിരിക്കുമെന്നു അദ്ദേഹം കത്തില്‍ പറയുന്നു.

നേരെത്ത ജസ്റ്റിസ്‌ ചെലമേശ്വറും സമാനമായ ആവശ്യമുന്നിയിച്ച്‌ ചീഫ്‌ ജസ്റ്റിസിനു കത്ത്‌ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ കൊളീജയത്തിലെ മറ്റൊരു ജഡ്‌ജിയും ഇതേ ആവശ്യമുന്നിയിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച്‌ ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടല്‍ പരിശോധിക്കണമെന്നും ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ ആവശ്യപ്പെടുന്നു. നേരെത്ത ജസ്റ്റിസ്‌ കര്‍ണന്റെ കേസില്‍ നല്‍കിയ പോലെ ഈ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കണം. ജഡ്‌ജിമാരുടെ നിയമനം വൈകുന്നത്‌ വലിയ പിഴവാണ്‌. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ജൂഡീഷ്യറിയില്‍ ഇടപെടുന്നത്‌ അപകടം ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക