Image

ഐ.ആര്‍.എന്‍.എസ്‌.എസ്‌. ഒന്ന്‌ഐ വിജയകരമായി വിക്ഷേപിച്ചു

Published on 12 April, 2018
ഐ.ആര്‍.എന്‍.എസ്‌.എസ്‌. ഒന്ന്‌ഐ വിജയകരമായി വിക്ഷേപിച്ചു


ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്‌.എസ്‌. ഒന്ന്‌ഐ വിജയകരമായി വിക്ഷേപിച്ചു. 36 മണിക്കൂര്‍ നീണ്ട കൗണ്ട്‌ഡൗണിന്‌ ശേഷം പുലര്‍ച്ചെ 4.04ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിന്റെ ഭാരം 1,425 കിലോഗ്രാമാണ്‌. പി.എസ്‌.എല്‍.വി. എക്‌സ്‌.എല്‍. റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം.


ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള 'നാവിക്‌' പരമ്‌ബരയിലെ എട്ടാമത്തെ ഉപഗ്രഹമാണ്‌ ഐ.ആര്‍.എന്‍.എസ്‌.എസ്‌. ഒന്ന്‌ഐ. വിക്ഷേപണത്തറയില്‍ നിന്ന്‌ കുതിച്ച്‌ 19 മിനിറ്റ്‌ 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ആഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്‌.എസ്‌. ഒന്ന്‌എച്ച്‌ പരാജയമായിരുന്നു. ഇതിന്‌ പകരമാണ്‌ ഐ.ആര്‍.എന്‍.എസ്‌.എസ്‌. ഒന്ന്‌ഐ. വിക്ഷേപിക്കുന്നത്‌. പി.എസ്‌.എല്‍.വി. ഉപയോഗിച്ച്‌ നടത്തുന്ന 43ാമത്‌ വിക്ഷേപണമാണിത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക