Image

നഴ്‌സുമാരുടെ അലവന്‍സ് വെട്ടിക്കുറയ്ക്കുന്നു

Published on 12 April, 2018
നഴ്‌സുമാരുടെ അലവന്‍സ് വെട്ടിക്കുറയ്ക്കുന്നു
നഴ്‌സുമാരുടെ അലവന്‍സ് വെട്ടിക്കുറയ്ക്കുന്നു. മിനിമം വേതന ഉപദേശകസമിതിയാണ് അലവന്‍സുകള്‍ ഗണ്യമായി കുറയ്ക്കുന്നത്. അലവന്‍സ് ഇനത്തില്‍ 6,000 മുതല്‍ 10,000 രൂപ വരെ കുറയ്ക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന് സമിതി യോഗത്തിന്റേതാണ് തീരുമാനം.

നഴ്സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് ഉപദേശക സമതിയുടെ തീരുമാനം. ഇതോടെ മിനിമം വേതനം 20,000 രൂപയെന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റും നഴ്സുമാരുടെ സംഘടനയും വലിയ തര്‍ക്കത്തിലായിരുന്നു. ഇതിനിടെയാണ് ഉപദേശക സമിതിയുടെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക