Image

കവിതാ അകുല- വനിതാ ബാസ്‌ക്കറ്റ് ബോള്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യന്‍ കളിക്കാരി

പി പി ചെറിയാന്‍ Published on 12 April, 2018
കവിതാ അകുല- വനിതാ ബാസ്‌ക്കറ്റ് ബോള്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യന്‍ കളിക്കാരി
കന്‍സാസ്: ഡിവിഷന്‍ വണ്‍ വുമന്‍സ് ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രത്തില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ് ബോള്‍ പ്ലെയര്‍ എന്ന ബഹുമതി കവിതാ അകുലയ്ക്ക് ലഭിച്ചു.

ഗ്രാന്റ് കാന്യയന്‍ യൂണിവേഴ്‌സിറ്റി വനിതാ ബാസ്‌ക്കറ്റ് ബോള്‍  ടീമിലെ പ്രധാന കളിക്കാരിയാണ് കവിത.

ഇന്ത്യയില്‍ നിന്നും 14-ാം വയസ്സില്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കവിതാ ഐഎംജി ഹൈസ്‌കൂളിന്റെ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായിരുന്നു.

2017 ഫിബ വുമന്‍സ് ഏഷ്യാ കപ്പില്‍ കളിച്ചു ഡിവിഷന്‍ ബി. ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. കളിക്കൊപ്പം പഠനത്തിനും വളരെ സമര്‍ത്ഥയാണ്  കവിത.

ഗാര്‍ഡന്‍സിറ്റി കമ്മ്യൂണിറ്റി കോളജില്‍ നിന്ന് അരിസോണ ഫീനിക്‌സിലെ ഗ്രാന്റ് കാന്യയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന കവിതയെ കുറിച്ചു യൂണിവേഴ്‌സിറ്റി കോച്ച് നിക്കോള്‍ പൗളിനു വളരെ മതിപ്പാണ്.

ഇന്ത്യന്‍ ബാസ്‌കറ്റ് ബോളിനെ ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ പരിശീലിപ്പിക്കാന്‍ കഴിയണമെന്നാണ് കവിതയുടെ ആഗ്രഹം.

കവിതാ അകുല- വനിതാ ബാസ്‌ക്കറ്റ് ബോള്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യന്‍ കളിക്കാരി
Join WhatsApp News
Hareesh 2018-04-12 18:35:53
Isn’t this news from May 2017 - one year old. 

http://hoopistani.blogspot.com/2017/05/indian-star-kavita-akula-gets-full-d1.html?m=1
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക