Image

30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പത്രോസ് ഫിലിപ്പിന് യാത്രയയപ്പ്

Published on 12 April, 2018
30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പത്രോസ് ഫിലിപ്പിന് യാത്രയയപ്പ്
അല്‍ ഹസ്സ: ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസലോകത്തില്‍ ചിലവിട്ട പത്രോസ് ഫിലിപ്പ്, അല്‍ഹസ്സയിലെ നവയുഗം സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ട അച്ചായനായിരുന്നു. 30 വര്‍ഷത്തെ ദീര്‍ഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചപ്പോള്‍, വേര്‍പിരിയലിന്റെ വിഷമത്തോടെയെങ്കിലും, സ്‌നേഹം നിറഞ്ഞ യാത്രയയപ്പ് അവര്‍ നല്‍കി.
30. വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന, നവയുഗം സാംസ്‌കരിക വേദി ഹഫൂഫ് മേഖലകമ്മിറ്റിയുടെ കീഴില്‍ വരുന്ന മസറോയിയ യൂണിറ്റ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായിരുന്ന പത്രോസ് ഫിലിപ്പിന്, യൂണിറ്റ് കമ്മിറ്റി വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. മസറോയിയ യൂണിറ്റ് ഓഫിസില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍, യൂണിറ്റ് സെക്രട്ടറി ബിജു മലയടി നവയുഗത്തിന്റെ മൊമെന്റോ നല്‍കി. യൂണിറ്റ് പ്രസിഡന്റ് സമീര്‍ അദ്ദേഹത്തിന് വിമാനയാത്ര ടിക്കറ്റും, യൂണിറ്റ് രക്ഷാധികാരി ആനന്ദ് അമ്പാടി പ്രത്യേക ഉപഹാരവും കൈമാറി. നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി പ്രസിഡന്റ് സുശീല്‍ കുമാര്‍, മേഖല സെക്രട്ടറി ഇ.എസ്.റഹീം തൊളിക്കോട് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കൊല്ലം ജില്ലയിലെ തെന്മല സ്വദേശിയായ പത്രോസ് ഫിലിപ്, അല്‍ഹസ്സയില്‍ കഴിഞ്ഞ 30 വര്‍ഷമായി പെയ്ന്റര്‍ ആയി ജോലി നോക്കി വരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാന്‍ തുടങ്ങിയപ്പോഴാണ്, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച നടന്ന നവയുഗം കേന്ദ്രസമ്മേളനത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായമേറിയ പ്രതിനിധിയും പത്രോസ് ഫിലിപ് ആയിരുന്നു.
30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പത്രോസ് ഫിലിപ്പിന് യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക